ബയോണിനെ ഇന്ത്യയിലിറക്കി ഹ്യൂണ്ടായ്; വില പത്തുലക്ഷം മുതൽ

ജനപ്രിയ മോഡലായ ക്രെറ്റയ്‌ക്ക് താഴെയായിട്ടാണ് ഹ്യൂണ്ടായ് ബയോൺ വരുന്നത്.

By Senior Reporter, Malabar News
Hyundai Bayon
Hyundai Bayon

വിൽപ്പന പൊടിപൊടിക്കുന്ന മിഡ് സൈസ് എസ്‌യുവി സെഗ്‌മെന്റ് പിടിക്കാൻ പുതിയ മോഡലായ ബയോൺ ഇന്ത്യയിൽ അവതരിപ്പിച്ച് ദക്ഷിണ കൊറിയൻ കാർ നിർമാതാക്കളായ ഹ്യൂണ്ടായ്. ജനപ്രിയ മോഡലായ ക്രെറ്റയ്‌ക്ക് താഴെയായിട്ടാണ് ഹ്യൂണ്ടായ് ബയോൺ വരുന്നത്. 10 ലക്ഷം മുതൽ 16 ലക്ഷം വരെയാണ് വാഹനത്തിന്റെ വില.

ഹ്യൂണ്ടായിയുടെ ആർട്ട് ഓഫ് സ്‌റ്റീൽ ഡിസൈൻ ശൈലിയിലാണ് ബയോൺ ഒരുക്കിയിരിക്കുന്നത്. മുൻഭാഗത്ത് എൽഇഡി പ്രൊജക്‌ടർ ഹെഡ്‌ലൈറ്റും ഇൻഡിക്കേറ്ററുകളായി കൂടി പ്രവർത്തിക്കുന്ന എൽ ഷേപ്പ് ഡിആർഎല്ലുകളും കാണാം. വശങ്ങളിൽ മസ്‌കുലർ ആയ ഫ്ളെയേർഡ് വീൽ ആർച്ചുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ വാഹനത്തിന് സ്‌പോർട്ടി ലുക്ക് നൽകുന്നു.

ക്യാബിനിലേക്ക് വന്നാൽ 12.3 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്‌ളേയും 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് ടച്ച് സ്‌ക്രീൻ അടങ്ങുന്ന ഡ്യൂവൽ-സ്‌ക്രീൻ സെറ്റപ്പാണ് പ്രധാന ആകർഷണം. മുൻ സീറ്റുകളിൽ വെന്റിലേഷൻ സൗകര്യം, പവേർഡ് ഡ്രൈവർ സീറ്റ്, ബോസ് സൗണ്ട് സിസ്‌റ്റം, പനോരമിക് സൺറൂഫ്, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിങ് എന്നിവ അകത്തളത്തിലുണ്ട്.

115 എച്ച്പി കരുത്തും 144 എൻഎം ടോർക്കും നൽകുന്ന 1.5 ലിറ്റർ നാച്ചുറലി ആസ്‌പിറേറ്റഡ് പെട്രോൾ എൻജിനാണ് വാഹനത്തിന് കരുത്തുപകരുന്നത്. 6 സ്‌പീഡ്‌ മാനുവൽ, സിവിടി ഗിയർ ബോക്‌സ് ഓപ്ഷനുകൾ ലഭ്യമാണ്. സിവിടി പതിപ്പിന് ലിറ്ററിന് 18.6 കിലോമീറ്റർ മൈലേജ് കമ്പനി അവകാശപ്പെടുന്നുണ്ട്. 2027 ജനുവരിയിൽ ബയോണിന്റെ സിഎൻജി പതിപ്പ് പുറത്തിറക്കും.

Most Read| ഇടതുപക്ഷത്തിന്റെ കരുത്ത്; ലുല ഡസിൽവ നാലാമതും ബ്രസീൽ പ്രസിഡണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE