കൊയിലാണ്ടിയിൽ സ്‌കൂട്ടർ അപകടത്തിൽ 16കാരന് ദാരുണാന്ത്യം

By Senior Reporter, Malabar News
bike accident
Rep. Image

കോഴിക്കോട്: കൊയിലാണ്ടിയിൽ സ്‌കൂട്ടർ അപകടത്തിൽ 16കാരൻ മരിച്ചു. ഇരിങ്ങത്ത് കുളങ്ങര സ്വദേശി അജൽ പ്രവീണാണ് മരിച്ചത്. അജൽ തന്നെ ഓടിച്ച സ്‌കൂട്ടർ നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചാണ് അപകടം. സംഭവത്തിൽ അജലിന്റെ പിതാവിന്റെ പേരിൽ കേസെടുക്കും. പ്രായപൂർത്തിയാകാത്ത കുട്ടിക്ക് വാഹനം നൽകിയതിനാണ് കേസ്.

ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടം. അജൽ ഓടിച്ച സ്‌കൂട്ടർ നിയന്ത്രണം വിടുകയും സമീപത്തെ മതിലിൽ ഇടിക്കുകയുമായിരുന്നു. സ്‌കൂട്ടറിൽ അജലിന് പുറമെ സ്‌കൂട്ടറിൽ മറ്റ് രണ്ടുപേർ കൂടി ഉണ്ടായിരുന്നുവെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ അജലിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേരും പരിക്കുകളോടെ ചികിൽസയിലാണ്.

Most Read| ജനിച്ചപ്പോൾ തന്നെ താടിയും മീശയും; അമ്പരന്ന് സോഷ്യൽ മീഡിയ!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE