മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി. സ്വർണം പൊട്ടിക്കൽ സംഘമാണ് യുവതിയെ തട്ടിക്കൊണ്ടുപോയത്. കസ്‌റ്റംസിന്റെ കണ്ണുവെട്ടിച്ച് വിമാനത്താവളത്തിന് പുറത്തെത്തിച്ച സ്വർണം കവരാനാണ് ശ്രമം നടന്നത്.
ഇന്ന് രാവിലെയാണ് സംഭവം. സ്വർണം കൊണ്ടുവന്ന യുവതിയെ ഒരുസംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നാലെ മലപ്പുറം പുളിക്കലിൽ വെച്ച് ഇവരെ പോലീസ് സാഹസികമായി പിടികൂടി. ആറുപേരെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. കണ്ണൂരിൽ നിന്നുള്ളവരാണ് സ്വർണം പൊട്ടിക്കാനെത്തിയതെന്ന് പോലീസ് പറയുന്നു. ദുബായിയിൽ നിന്നുവന്ന റിയയാണ് സ്വർണം കടത്തിയത്.
Most Read| മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി; ചരിത്രംകുറിച്ച് ഫാത്തിമ അൽ മൻസൂരി


































