മലപ്പുറത്ത് വീണ്ടും ഷിഗെല്ല; നാല് വയസുകാരൻ ചികിൽസയിൽ, കേസുകളിൽ വർധന

ഈമാസം മാത്രം ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 12 ആയി.

By Senior Reporter, Malabar News
Shigella
Representational image

മലപ്പുറം: ജില്ലയിൽ വീണ്ടും ഷിഗെല്ല രോഗബാധ സ്‌ഥിരീകരിച്ചു. അങ്ങാടിപ്പുറത്ത് നാല് വയസുകാരനാണ് രോഗം സ്‌ഥിരീകരിച്ചത്‌. ഇതോടെ ഈമാസം മാത്രം ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ എണ്ണം 12 ആയി. കുട്ടി നിലവിൽ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതർ അറിയിച്ചു.

നേരത്തെ അമരമ്പലം, ചുങ്കത്തറ, ഏലംകുളം തുടങ്ങിയ പ്രദേശങ്ങളിലും ഷിഗെല്ല സ്‌ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അങ്ങാടിപ്പുറം പഞ്ചായത്തിലും റിപ്പോർട് ചെയ്‌തിരിക്കുന്നത്‌. ഉറവിടം കണ്ടെത്താനായി ആരോഗ്യവകുപ്പ് പരിശോധന ഊർജിതമാക്കിയിട്ടുണ്ട്. പ്രദേശത്തെ ജലസ്രോതസുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശവും നൽകിയിട്ടുണ്ട്.

തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, പഴകിയ ഭക്ഷണങ്ങൾ ഒഴിവാക്കുക, വ്യക്‌തിശുചിത്വം പാലിക്കുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പനി, വയറിളക്കം, ഛർദ്ദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിൽസ തേടണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Most Read| താരമായി ഭീമൻ കപ്പ, തൂക്കം 35 കിലോയോളം; കൗതുകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE