സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസ്; വി. അബ്‌ദുറഹിമാനെ പ്രതിചേർക്കാൻ ഉത്തരവ്

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക.

By Senior Reporter, Malabar News
The credibility of the league was lost; Waqf Minister V Abdurrahman with criticism

തിരുവനന്തപുരം: ഫുട്‍ബോൾ സ്‌പോൺസർഷിപ്പ് തട്ടിപ്പ് കേസിൽ മുൻ കായികമന്ത്രി വി. അബ്‌ദുറഹിമാനെ പ്രതിചേർക്കാൻ ഉത്തരവ്. ഗവർണറുടെ അനുമതിയുടെ അടിസ്‌ഥാനത്തിലാണ്‌ ആഭ്യന്തര വകുപ്പ് നടപടി. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, അനധികൃതമായി ആനുകൂല്യം സ്വീകരിക്കൽ, പൊതുസ്വത്ത് ദുരുപയോഗം ചെയ്യൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തുക.

പത്തുവർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമായിരിക്കും നടപടി. അബ്‌ദുറഹിമാനെ കൂടാതെ അദ്ദേഹത്തിന്റെ മുൻ സ്‌റ്റാഫ്‌ അംഗം സിസി സത്യപാൽ, സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡണ്ട് ഷറഫലി എന്നിവർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ ചുമത്താനും നീക്കമുണ്ട്. അറസ്‌റ്റ് അടക്കമുള്ളവയിലേക്കും കടന്നേക്കും.

നിലവിൽ കേസിൽ ആന്റോ അഗസ്‌റ്റിനാണ് ഒന്നാം പ്രതി. റിപ്പോർട്ടർ ബ്രോഡ്‌കാസ്‌റ്റിങ്‌ കമ്പനിയാണ് രണ്ടാം പ്രതി. കൂടുതൽ ആളുകളെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തുന്നതോടെ ആകെ പ്രതികളുടെ എണ്ണം അഞ്ചാകും. കേസിൽ മറ്റുള്ളവരുടെ പങ്കും വിശദമായി അന്വേഷിക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

Most Read| മൂന്നിലൊന്ന് സമയം ചെലവഴിക്കുന്ന ബെഡ്‌റൂമിനെ ഗൗരവമായി പരിഗണിക്കുക

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE