രാജ്യവ്യാപകമായി 4000 കോടിയുടെ നിക്ഷേപ പദ്ധതികളുമായി ആസ്‌റ്റർ ഡിഎം ക്വാളിറ്റി കെയർ ലിമിറ്റഡ്. ആദ്യഘട്ടത്തിൽ ഹൈദരാബാദിൽ പുതിയ മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി ആരംഭിക്കും. 500 കോടി മുതൽ മുടക്കിൽ ഹൈദരാബാദിലെ കൊണ്ടാപ്പൂരിൽ നിർമിക്കുന്ന ആശുപത്രി 2027 മാർച്ചിൽ പ്രവർത്തനം തുടങ്ങും.
മൂന്നുലക്ഷം ചതുരശ്രയടി വിസ്‌തീർണത്തിൽ നിർമിക്കുന്ന ആശുപത്രിയിൽ 300 കിടക്കകളാണുള്ളത്. രണ്ടുവർഷത്തിനുള്ളിൽ 4000 മുതൽ 4400 കിടക്കകൾ വരെ അധികമായി കൂട്ടിച്ചേർക്കും. ഇതോടെ ആസ്‌റ്റർ ഡിഎം ക്വാളിറ്റി കെയർ ഗ്രൂപ്പിന് കീഴിലുള്ള ആശുപത്രികളിലെ ആകെ കിടക്കകളുടെ എണ്ണം 15,000 കടക്കും.
ഹൈദരാബാദിലെ ശൃംഖല എട്ട് ആശുപത്രികളായി വികസിക്കും. രാജ്യത്തെ വളർന്നുവരുന്ന ആരോഗ്യ മേഖലയുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആധുനിക ചികിൽസാ അടിസ്‌ഥാന സൗകര്യങ്ങളിൽ സുസ്‌ഥിര നിക്ഷേപം അനിവാര്യമാണെന്ന് ആസ്‌റ്റർ കെയർ സ്‌ഥാപകനും എക്‌സിക്യൂട്ടീവ് ചെയർമാനുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. ആസ്‌റ്റർ ഡിഎം ക്വാളിറ്റി കെയറിന് കീഴിൽ വിവിധ ബ്രാൻഡുകളിലായി 27 നഗരങ്ങളിൽ 38 ആശുപത്രികളാണ് ഉള്ളത്.
Most Read| ഉമ്മൻ ചാണ്ടിക്ക് ശേഷം വിജിലൻസിന് രഹസ്യക്കവചം ശക്‌തമാക്കി വിഡി സതീശൻ





































