സ്വർണക്കടത്ത്-ഹവാല ഇടപാട്; സംസ്‌ഥാനത്ത്‌ വീണ്ടും ഇഡി റെയ്‌ഡ്‌

കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന.

By Senior Reporter, Malabar News
enforcement directorate

കാസർഗോഡ്: സംസ്‌ഥാനത്ത്‌ വീണ്ടും ഇഡി റെയ്‌ഡ്‌. വിദേശനാണ്യ വിനിമയ ചട്ടലംഘനം (ഫെമ), ഹവാല, സ്വർണ്ണക്കടത്ത് ഇടപാടുകളുമായി ബന്ധപ്പെട്ടാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സംസ്‌ഥാനത്തെ പത്തിടങ്ങളിൽ വ്യാപക പരിശോധന നടത്തുന്നത്.

പുലർച്ചെയോടെ ആരംഭിച്ച റെയ്‌ഡ്‌ ഇപ്പോൾ മണിക്കൂറുകൾ പിന്നിട്ടിരിക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിശോധന. കാസർഗോഡ് ജില്ലയിൽ രണ്ടിടങ്ങളിലാണ് പരിശോധന നടക്കുന്നത്. തളങ്കര ബാംഗോഡുള്ള അഹമ്മദ് സമീർ ചെങ്കള അബൂബക്കറിന്റെ സൈനബ മൻസിൽ എന്ന വീട്ടിലും, ചെമ്പിരിക്ക ചന്ദ്രഗിരിയിലുള്ള ഷാഫി ചെമ്പിരിക്കയിലിന്റെ ചാപ്പ ഹൗസിലുമാണ് പരിശോധന നടത്തുന്നത്.

കണ്ണൂർ ഇരിവേരിയിലെ മുഹമ്മദ് വലീദ് പാലപ്പെട്ടിയുടെ വട്ടക്കണ്ടി ഹൗസ്, കോഴിക്കോട് കുന്നമംഗലത്തുള്ള നൗഷാദ് വളപ്പിലിന്റെ വീട്, മലപ്പുറം വേങ്ങര ചേരൂരിലുള്ള മുഹമ്മദ് ആഷിഖ് കല്ലുപറമ്പന്റെ വീട്, താനൂർ കെ പുരത്തുള്ള യൂനസിന്റെ പാലക്കാവളപ്പിൽ ഹൗസ്, പാലക്കാട് കുമരനല്ലൂരിലുള്ള അബ്‍ദുൾ റൗഫിന്റെ കാകിടി ഹൗസ് എന്നിവിടങ്ങളിലാണ് പരിശോധന നടക്കുന്നത്.

Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്‌ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE