‘ഇതുകണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ല’; കടുപ്പിച്ച് എൽപിഎസ്‌ടി സമരം

നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്‌ണൻ തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു.

By Senior Reporter, Malabar News
m-jayakrishnan-lpst protest
എൽപിഎസ്‌ടി പ്രതിഷേധത്തിന്റെ ഭാഗമായി എം. ജയകൃഷ്‌ണൻ തലമുണ്ഡനം ചെയ്‌തപ്പോൾ / Image Courtesy: Kerala Kaumudi Online

തിരുവനന്തപുരം: സർക്കാരുമായി നടത്തിയ ചർച്ച തീരുമാനമാകാത്തതിനെ തുടർന്ന് സമരം കടുപ്പിച്ച് എൽപിഎസ്‌ടി ഉദ്യോഗാർഥികൾ. നിരാഹാര സമരം നടത്തുന്ന സമരസമിതി നേതാവ് ജയകൃഷ്‌ണൻ തലമുണ്ഡനം ചെയ്‌ത്‌ പ്രതിഷേധിച്ചതിന് പിന്നാലെ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ രൂക്ഷ ഭാഷയിൽ പ്രതികരിച്ചു.

നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസംഗം ഉദ്ധരിച്ചായിരുന്നു ജയകൃഷ്‌ണന്റെ വിമർശനം. ഇപ്പോഴത്തെ സാഹചര്യം കണ്ട് മുഖ്യമന്ത്രിക്ക് കണ്ണീർ വരുമോ എന്നറിയില്ലെന്നും, അദ്ദേഹം കരയുന്നത് തങ്ങൾക്ക് ഇഷ്‌ടമില്ലെന്നും ജയകൃഷ്‌ണൻ പരിഹസിച്ചു. ഉദ്യോഗാർഥികളുടെ ജീവൻ രക്ഷിക്കാൻ പോലും സർക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി ഞങ്ങളെ ഏറെ ദ്രോഹിക്കുകയും കരയിക്കുകയും ചെയ്യുന്നുണ്ട്. 138 ദിവസമായി സമയം തുടരുന്നു. അഞ്ച് ആവശ്യങ്ങളിൽ നാലെണ്ണം നഗീകരിച്ചുവെന്നാണ് സർക്കാർ പറയുന്നത്. എന്നാൽ, അതുകൊണ്ട് ഒരു ഗുണവും എൽപിഎസ്‌ടി റാങ്ക് ഹോൾഡേഴ്‌സിന് ഉണ്ടായിട്ടില്ല. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്.

കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ ഫലപ്രദമായ ഒരു സമീപനവും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. മുഖ്യമന്ത്രി ധനവകുപ്പിലൂടെ അതിനെ എതിർക്കുകയാണ് ചെയ്യുന്നത്. സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നാടകമാണ് നടക്കുന്നതെന്നും ജയകൃഷ്‌ണൻ കുറ്റപ്പെടുത്തി. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും പ്രതിഷേധം തുടരുമെന്നും ജയകൃഷ്‌ണൻ കൂട്ടിച്ചേർത്തു.

Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE