വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഉത്തരവ് സ്‌റ്റേ ചെയ്യണം; അപ്പീൽ നൽകി സിസ തോമസ്

കാലടി സംസ്‌കൃത സർവകലാശാലയിലെ സസ്‌പെൻഷനിലായ 16 വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും അവർക്കായി പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

By Senior Reporter, Malabar News
Dr. Ciza Thomas

കൊച്ചി: കാലടി സംസ്‌കൃത സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്‌പെൻഷൻ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു വിസി സിസ തോമസ്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.

സസ്‌പെൻഷനിലായ 16 വിദ്യാർഥികളെ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും അവർക്കായി പ്രത്യേക പരീക്ഷ നടത്താനും ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. വിദ്യാർഥികളെ റഗുലർ ക്ളാസിൽ ഇരുത്താനും കോടതി നിർദ്ദേശം നൽകിയിരുന്നു. സർവകശാല അന്വേഷണ റിപ്പോർട്ടും സസ്‌പെൻഷൻ നടപടികളും റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്.

സസ്‌പെൻഷൻ ചോദ്യം ചെയ്‌ത്‌ കാലടി സംസ്‌കൃത സർവകലാശാലയിലെ 16 വിദ്യാർഥികൾ പുതുക്കി നൽകിയ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഓഗസ്‌റ്റ് 13ന് സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിനിടെ നടന്ന പ്രതിഷേധങ്ങളെ തുടർന്നാണ് വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്‌തത്‌. രണ്ടുമാസം കഴിഞ്ഞിട്ടും സസ്‌പെൻഷൻ പിൻവലിച്ചിരുന്നില്ല.

സസ്‌പെൻഡ് ചെയ്യപ്പെട്ട 16ൽ 10 വിദ്യാർഥികളാണ് പരീക്ഷ എഴുതാനുള്ളത്. മാപ്പപേക്ഷ നൽകിയാൽ തിരിച്ചെടുക്കാം എന്നായിരുന്നു സിൻഡിക്കേറ്റിന്റെ നിബന്ധന. എന്നാൽ, മാപ്പപേക്ഷ നൽകില്ലെന്ന് സസ്‌പെൻഷനിലുള്ള വിദ്യാർഥികൾ പ്രതികരിച്ചിരുന്നു. ഇതോടെയാണ് ഇവർ കോടതിയെ സമീപിച്ചത്. കുട്ടികളെ സസ്‌പെൻഡ് ചെയ്‌തിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും തിരിച്ചെടുക്കാത്തതിൽ സർവകലാശാലക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

Most Read| ഷെയ്ഖ് ഹസീന ഡിസംബർ 16ന് മടങ്ങും? അറസ്‌റ്റ് ചെയ്‌ത്‌ ജയിലിലടക്കാൻ ബംഗ്ളാദേശ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE