ശൂരനാട് പ്ളസ് ടു വിദ്യാർഥിയുടെ ആത്‍മഹത്യ; പ്രിൻസിപ്പലിന് സ്‌ഥലം മാറ്റം

കൊല്ലം ശൂരനാട് ഗവ. എച്ച്എസ്എസിലെ പ്ളസ് ടു വിദ്യാർഥിയായ നിരഞ്‌ജനാണ് അധ്യാപകരുടെയും പ്രിൻസിപ്പലിന്റെയും മാനസിക പീഡനം മൂലം ജീവനൊടുക്കിയത്.

By Senior Reporter, Malabar News
Niranjan
നിരഞ്‌ജൻ

കൊല്ലം: കൊല്ലം ശൂരനാട് ഗവ. എച്ച്എസ്എസിലെ പ്ളസ് ടു വിദ്യാർഥിയായ നിരഞ്‌ജന്റെ ആത്‍മഹത്യയിൽ പ്രിൻസിപ്പലിന് സ്‌ഥലം മാറ്റം. ഡോ. കെ. സന്ധ്യാകുമാരിയെയാണ് കോഴിക്കോട് ജില്ലയിലേക്ക് സ്‌ഥലം മാറ്റിയത്. നിരഞ്‌ജനോട് പ്രിൻസിപ്പൽ മോശമായി പെരുമാറിയതായി വിദ്യാർഥികൾ ആരോപണം ഉന്നയിച്ചിരുന്നു.

സ്‌കൂൾ യാത്രയ്‌ക്കിടെ സഹപാഠിയായ പെൺകുട്ടികളോട് സംസാരിച്ചതുമായി ബന്ധപ്പെട്ട് അധ്യാപകരും പ്രിൻസിപ്പലും നിരഞ്‌ജനെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് ശകാരിക്കുകയും അപമാനിക്കുകയും ചെയ്‌തുവെന്നാണ് ബന്ധുക്കളുടെയും സഹപാഠികളുടെയും ആരോപണം.

പിന്നീട് മാതാപിതാക്കളെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയും ശകാരിച്ചു എന്നും പരാതിയുണ്ട്. ഇതിന് പിന്നാലെയാണ് വിദ്യാർഥിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരഞ്‌ജന്റെ മൃതദേഹവുമായി വിദ്യാർഥി സംഘടനകളൂം ബന്ധുക്കളും ശൂരനാട് സ്‌കൂളിന് മുന്നിൽ പ്രതിഷേധിച്ചിരുന്നു.

ശൂരനാട് പോലീസ്, ജനപ്രതിനിധികൾ, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്‌ഥർ എന്നിവർ ഇടപെട്ട് നീതിയുക്‌തമായ അന്വേഷണവും നടപടിയും ഉറപ്പ് നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

വീട്ടിൽ നിന്ന് ആത്‍മഹത്യാ കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. പോലീസ് നൽകിയ പ്രാഥമിക വിവരം അനുസരിച്ച് കണ്ടെടുത്ത കുറിപ്പിൽ അധ്യാപകരുടെ പീഡനത്തെക്കുറിച്ച് പരാമർശമില്ലെങ്കിലും ബന്ധുക്കളുടെ പരാതിയിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Most Read| മൈക്രോഫിനാൻസ് കേസ്; ഒരാഴ്‌ചയ്‌ക്കകം റിപ്പോർട് സമർപ്പിക്കണമെന്ന് ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE