റാഞ്ചി: ജാർഖണ്ഡിലെ രാംഗഢിൽ വാഹനാപകടത്തിൽ തീർഥാടകർക്ക് ദാരുണാന്ത്യം. നാല് സ്ത്രീകൾ ഉൾപ്പടെ 13 പേരാണ് മരിച്ചത്. റാഞ്ചി പട്ന ദേശീയപാതയിൽ പൈങ്കിളിയിലായിരുന്നു അപകടം. ബീഹാർ സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ദേശീയപാത 33ൽ പുലർച്ചെ രണ്ടുമണിയോടെയാണ് അപകടം നടന്നത്.
14 അംഗ സംഘം സഞ്ചരിച്ചിരുന്ന സ്കോർപിയോ മുമ്പിൽ പോവുകയായിരുന്ന വാഹനത്തിൽ ഇടിക്കുകയായിരുന്നു. രാജ്റപ്പയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പരിക്കേറ്റ ഒരാൾ സദർ ആശുപത്രിയിൽ ചികിൽസയിലാണ്. അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽപ്പെട്ടവർ ബീഹാറിലെ വളന്ദ ജില്ലയിലെ ജംഗാരോ ഗ്രാമത്തിൽ നിന്നുള്ളവരാണ്.
Most Read| മൂന്നുമാസത്തിനിടെ യൂട്യൂബ് നീക്കിയത് 1.1 കോടി വീഡിയോ; ഒന്നാമത് ഇന്ത്യ



































