കരമാർഗം ബംഗ്ളാദേശിലേക്ക് മടങ്ങാൻ ഷെയ്ഖ് ഹസീന; സാധ്യതകൾ തേടി

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരതുറമുഖമായ ബംഗാളിലെ പെട്രോപോൾ-ബൈനാപോൾ അതിർത്തി വഴി കടക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്. ത്രിപുര അതിർത്തി വഴി കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നതായാണ് റിപ്പോർട്.

By Senior Reporter, Malabar News
 Sheikh Hasina   

ന്യൂഡെൽഹി: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡിസംബർ 16ന് കര അതിർത്തി വഴി ബംഗ്ളാദേശിലേക്ക് മടങ്ങാനുള്ള സാധ്യതകൾ തേടുന്നതായി റിപ്പോർട്. ഇതിന്റെ ഭാഗമായി ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് നേതാക്കളും പ്രവർത്തകരും പശ്‌ചിമ ബംഗാൾ, ത്രിപുര അതിർത്തികളിലെ ചെക്ക്പോസ്‌റ്റുകളിൽ പരിശോധന നടത്തി.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ കരതുറമുഖമായ ബംഗാളിലെ പെട്രോപോൾ-ബൈനാപോൾ അതിർത്തി വഴി കടക്കാനാണ് പ്രധാനമായും ആലോചിക്കുന്നത്. ത്രിപുര അതിർത്തി വഴി കടക്കാനുള്ള സാധ്യതയും പരിശോധിക്കുന്നതായാണ് റിപ്പോർട്.

2024 ഓഗസ്‌റ്റ് 22ന് ഹസീനയുടെ നയതന്ത്ര പാസ്‍പോർട്ടും, 2025 ഫെബ്രുവരി 16ന് ദേശീയ തിരിച്ചറിയൽ കാർഡും റദ്ദാക്കിയിരുന്നു. പാസ്‌പോർട്ട് ഇല്ലാത്തതിനാൽ വിമാനയാത്ര അസാധ്യമായ സാഹചര്യത്തിലാണ് കരമാർഗം തിരഞ്ഞെടുക്കുന്നത്. പുതിയ പാസ്‌പോർട്ടിനായി ലണ്ടനിലെ അഭിഭാഷകർ മുഖേന ന്യൂഡെൽഹിയിലെ ബംഗ്ളാദേശ് ഹൈക്കമ്മീഷനിൽ അപേക്ഷ നൽകിയിട്ടുണ്ട്.

ഡെൽഹിയിൽ നിന്ന് ധാക്കയിലേക്ക് മടങ്ങാൻ പ്രത്യേക വിമാനം അയക്കണമെന്ന് ഹസീന താരിഖ് റഹ്‌മാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബംഗ്ളാദേശിൽ വധശിക്ഷ നേരിടുന്ന ഹസീനയെ കൈവിലങ്ങണിയിച്ചോ കർശന നിരീക്ഷണത്തിലോ മാത്രമേ തിരികെ കൊണ്ടുവരൂ എന്നായിരുന്നു ബംഗ്ളാദേശ് സർക്കാരിന്റെ മറുപടി.

1971ലെ ബംഗ്ളാദേശ് വിമോചന യുദ്ധത്തിൽ പാക്കിസ്‌ഥാൻ സൈന്യം കീഴടക്കിയതിന്റെ ഓർമയ്‌ക്കായി രാജ്യം ‘വിജയ് ദിവസ്’ ആയി ആചരിക്കുന്ന ദിവസമാണ് ഡിസംബർ 16. അതിർത്തി കടന്നെത്തിയാൽ ഹസീനയെ അറസ്‌റ്റ് ചെയ്യുമെന്നാണ് ബംഗ്ളാദേശ് സർക്കാരിന്റെ നിലപാട്.

അതേസമയം, ബംഗ്ളാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന് ഉലച്ചിൽ തട്ടാതെയും ഹസീനയുടെ സുരക്ഷയ്‌ക്ക് വിട്ടുവീഴ്‌ചയില്ലാതെയും മടക്കയാത്ര നടത്താനായി രണ്ട് പ്രധാനപ്പെട്ട നിർദ്ദേശങ്ങളാണ് ഇന്ത്യ ബംഗ്ളാദേശിന് മുന്നിൽവെച്ചത്.

ബംഗ്ളാദേശ് സൈന്യം തങ്ങളുടെ വിമാനവുമായി നേരിട്ടെത്തി പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഹസീനയെ കൂട്ടികൊണ്ടുപോകണം എന്നതാണ് ഇന്ത്യയുടെ പ്രധാന ആവശ്യം. ശേഷം ഹസീനയ്‌ക്ക് നീതിയുക്‌തമായ വിചാരണ ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ഇന്ത്യ എടുത്ത് പറഞ്ഞിരുന്നു.

ബംഗ്ളാദേശിൽ ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദവി വഹിച്ച നേതാവാണ് ഷെയ്ഖ് ഹസീന. 2024ലെ വിദ്യാർഥി പ്രക്ഷോഭത്തെ തുടർന്ന് 20 വർഷത്തോളം നീണ്ട ഭരണത്തിന് വിരാമമിട്ട് അവർ ഇന്ത്യയിൽ അഭയം തേടുകയായിരുന്നു. പ്രക്ഷോഭം അടിച്ചമർത്താൻ സ്വീകരിച്ച നടപടികളുടെ പേരിൽ 2025 നവംബറിൽ ബംഗ്ളാദേശ് കോടതി ഹസീനയ്‌ക്ക് വധശിക്ഷ വിധിച്ചിരുന്നു.

Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE