മുടിയുടെ അഗ്രം പിളരുക എന്നത് മുടിയെ സംബന്ധിച്ചുള്ള സ്ത്രീകളുടെ പ്രശ്നങ്ങളില്‍ ഒരു പ്രധാന പ്രശ്നമാണ്. ഈ പ്രശ്നം ഭൂരിഭാഗം സ്ത്രീകളും നേരിടുന്ന പ്രശ്നമാണ്. മുടിയുടെ അഗ്രം പൊട്ടുന്നത് മുടിയുടെ സ്വാഭാവിക സൗന്ദര്യം നഷ്ടപ്പെടാനും കെഴിച്ചിലിനും കാരണമാകാറുണ്ട്. എന്നാല്‍, ഒന്നു ശ്രദ്ധിച്ചാല്‍ പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമാണിത്. മുടിയുടെ പിളര്‍ച്ച ഒഴിവാക്കാന്‍ സ്വീകരിക്കാവുന്ന ചില കരുതലുകള്‍ ഇതാ.
ഇലക്കറികള്‍, സോയ, പീസ്, ഗോതമ്പ് എന്നിവ ധാരാളം കഴിക്കുക. ഇതിലടങ്ങിയിട്ടുള്ള ഫോളിക്ക് ആസിഡും ബയോട്ടിനും മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കും.
മുടി ചീവുമ്പോഴും ശ്രദ്ധിക്കുക. ആദ്യം മുടിയുടെ അറ്റത്തു നിന്ന് തുടങ്ങിയിട്ട് നടുഭാഗത്തേക്കു വരണം. പിന്നീട് തലയോട്ടി മുതല്‍ താഴേക്ക് ചീവാം.
ഷാംപൂ ചെയ്യുന്ന സമയത്ത് മുടി മുഴുവനെടുത്ത് തലക്ക് മുകളില്‍ കൂട്ടി വെക്കുന്നത് നല്ലതല്ല. ഇതു മുടി കെട്ടുപിണയാനും പൊട്ടിപോകാനും കാരണമാകും. താഴേക്കു കിടക്കുന്ന മുടിയില്‍ ഷാംപൂ മെല്ലേ തേച്ചു പിടിപ്പിക്കുന്നതാണ് നല്ലത്.
ഷാംപൂ ചെയ്ത ശേഷം അകന്ന പല്ലുള്ള ചീപ്പുകൊണ്ട് മുടിയുടെ തുടക്കം തൊട്ട് അറ്റം വരെ ചീവുക.
Also Read: കടുത്ത മാനസിക സമ്മര്‍ദം അമിത വണ്ണത്തിന് കാരണമായേക്കാം
കുളി കഴിഞ്ഞ് തല തുവര്‍ത്തുമ്പോഴും ശ്രദ്ധിക്കണം. ശക്തിയായി ഉലക്കാതെ ടവ്വല്‍ കൊണ്ട് മുടി പൊതിഞ്ഞു പിഴിഞ്ഞു വെള്ളം കളയുക. എന്നിട്ട് മുടി നിവര്‍ത്തിയിട്ട് നന്നായി ഉണക്കണം. ഉണങ്ങും മുന്‍പ് മുടി ചീകരുത്.
അഗ്രം പിളരുന്ന മുടിയുള്ളവര്‍ 7 ആഴ്ച കൂടുമ്പോള്‍ മുടിയുടെ തുമ്പു വെട്ടാനും മറക്കരുത്.