മലപ്പുറം: സുന്നി യുവജന സംഘം ഈസ്ററ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയില്‍ നടന്ന ത്രിതല മെഗാ ക്വിസ് മൽസരത്തിന്റെ ഫൈനല്‍ റൗണ്ടില്‍ ഉവൈസുല്‍ അമീന് പട്ടര്‍കുളം ഒന്നാം സമ്മാനം നേടി. അബ്ദുൽ ബാസിത് എംകെ ഓമാനൂര്‍ രണ്ടാം സ്ഥാനം നേടിയപ്പോള്‍ സീനത്ത് പി പറപ്പൂര്, നദീറ പിപി പറപ്പൂര് എന്നിവര്‍ മൂന്നാം സ്ഥാനം പങ്കിട്ടു.
റബീഅ് ക്യാംപയിൻ പ്രമേയമായിരുന്ന ‘തിരുനബി ജീവിതം – സമഗ്രം, സമ്പൂര്‍ണം‘ എന്ന പ്രമേയത്തെ ആധാരമാക്കിയാണ് മൽസരങ്ങള്‍ നടന്നത്. ജില്ലാ പ്രസിദ്ധീകണ സമിതി ഈ വിഷയത്തിൽ പുറത്തിറക്കിയ ലഘു പുസ്തകത്തെ ആധാരമാക്കിയായിരുന്നു യൂനിറ്റ് തല പ്രഥമ ഘട്ടം. ഇസ്ലാമിക് ജനറല്‍, പ്രസ്ഥാനിക വൃത്തം എന്നിവ കൂടി ചേര്‍ത്തായിരുന്നു രണ്ടാം ഘട്ട മണ്ഡലതല മൽസരം. മൽസരങ്ങള്‍ക്ക് പ്രസിദ്ധീകരണ സമിതി ഭാരവാഹികളായ ടിഎച്ച് ദാരിമി ഏപ്പിക്കാട്, ഒകെഎം കുട്ടി ഉമരി എന്നിവര്‍ നേതൃത്വം നല്കി.
വിജയികള്‍ക്കും മൽസരാര്‍ഥികള്‍ക്കും ജില്ലാ കമ്മറ്റിയുടെ സമ്മാനവും സര്‍ട്ടിഫിക്കറ്റും ഈ മാസം 13ന് രാവിലെ 10 മണിക്ക് മലപ്പുറം സുന്നിമഹലില്‍ ചേരുന്ന പ്രത്യേക പരിപാടിയില്‍ വെച്ച് സമ്മാനിക്കുമെന്ന് ജനറല്‍ സെക്രട്ടറി സലിം എടക്കര അറിയിച്ചു.
National: ‘ലവ് ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കും’; മധ്യപ്രദേശ് മുഖ്യമന്ത്രി