തിരുവനന്തപുരം : മുസ്‌ലിം ലീഗ് നേതാവും, പ്രതിപക്ഷ ഉപനേതാവുമായ എംകെ മുനീര്‍ എംഎല്‍എക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവ് ആയ വിവരം അറിയുന്നത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ വ്യക്‌തമാക്കിയത്.
ഇന്ന് നടത്തിയ കോവിഡ് പരിശോധനയില്‍ തനിക്ക് പോസിറ്റീവ് സ്‌ഥിരീകരിച്ചുവെന്നും, താനുമായി അടുത്തിടപഴകിയ എല്ലാവരും സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്‌റ്റില്‍ വ്യക്‌തമാക്കി. ഒപ്പം തന്നെ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read also : സുഗതകുമാരിക്ക് അന്തിമോപചാര ചടങ്ങ്; വിമർശനവുമായി സൂര്യ കൃഷ്‌ണമൂർത്തി

































