ബഷീറിന്റെ ‘നീലവെളിച്ചം’ സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു; പ്രമുഖ താരങ്ങൾ അണിനിരക്കും

By Staff Reporter, Malabar News
neelavelicham movie
Ajwa Travels

കഥകളുടെ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറെ ശ്രദ്ധേയമായ ചെറുകഥയായ ‘നീലവെളിച്ചം‘ സിനിമയാക്കുന്നു. ആഷിഖ് അബു സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ മലയാളത്തിലെ പ്രമുഖ താരങ്ങൾ പ്രധാന കഥാപാത്രങ്ങളായി എത്തും. ബഷീറിന്‍റെ 113ആം ജൻമദിനമായ ഇന്ന് ആഷിഖ് അബു തന്നെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്.

പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, സൗബിന്‍ ഷാഹിര്‍ തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന സിനിമയുടെ ചിത്രീകരണം ഈ വർഷാവസാനം ആരംഭിക്കും. അക്ഷര സുൽത്താന്റെ നൂറ്റിപതിമൂന്നാം ജൻമദിനത്തിൽ ഈ വാർത്ത പങ്കുവെക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട് എന്ന് കുറിച്ചുകൊണ്ടാണ് ആഷിഖ് അബു പുതിയ സിനിമാ വിശേഷം ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.

‘നീലവെളിച്ച’ത്തിന്‍റെ കഥ വികസിപ്പിച്ച് ബഷീർ തന്നെ എഴുതിയ തിരക്കഥ നേരത്തെ മലയാളത്തിൽ ‘ഭാർഗ്ഗവീനിലയം’ എന്നപേരിൽ സിനിമയായി പുറത്തിറങ്ങിയിരുന്നു. ഏ വിൻസെന്റിന്റെ സംവിധാനത്തിൽ 1964ല്‍ റിലീസ് ചെയ്യപ്പെട്ട ഈ ചിത്രത്തിൽ പ്രേം നസീർ, മധു, വിജയനിർമ്മല എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിൻസെന്റിന്റെ പ്രഥമ ചിത്രം കൂടിയായിരുന്നു ഇത്.

അതേസമയം ആഷിഖ് അബുവിന്‍റെ പ്രഖ്യാപനം വന്നതോടെ ഏറെ പ്രതീക്ഷയിലും ആകാംക്ഷയിലും ആണ് പ്രേക്ഷകർ. ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സൈജു ശ്രീധരന്‍ എഡിറ്റിംഗ് നിര്‍വ്വഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് ബിജിബാല്‍, റെക്‌സ് വിജയന്‍ എന്നിവരാണ്. ജ്യോതിഷ് ശങ്കര്‍ കലാ സംവിധാനവും സമീറ സനീഷ് കോസ്‌റ്റ്യൂമും കൈകാര്യം ചെയ്യും.

Read Also: കോവിഷീൽഡ് വാക്‌സിനുകൾ നേപ്പാളിലേക്കും ബംഗ്ളാദേശിലേക്കും അയച്ച് ഇന്ത്യ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE