തിരുവനന്തപുരം: കല്ലമ്പലത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നവവധു ആതിരയുടെ ഭര്‍തൃമാതാവും മരിച്ച നിലയില്‍. സുനിത ഭവനില്‍ ശ്യാമളയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ കോഴി ഫാമില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു ഇവരെ കണ്ടെത്തിയത്.
ഈ മാസം 15നാണ് ആതിരയെ ഭർതൃ വീട്ടിലെ കുളിമുറിയിൽ കഴുത്തും കൈഞരമ്പും മുറിച്ച് മരിച്ച നിലയില്‍ കണ്ടത്. വര്‍ക്കല മുത്തന സ്വദേശി ശരത്താണ് ആതിയുടെ ഭര്‍ത്താവ്. ഇവരുടെ വിവാഹം കഴിഞ്ഞു ഒന്നര മാസം മാത്രം ആയപ്പോഴാണ് ആതിരയുടെ മരണം. ആതിരയുടേത് ആത്മഹത്യയാണ് എന്നാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.
അതേസമയം മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആതിരയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കവെയാണ് ശ്യാമളയെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Also: പിടിവിടാതെ കോവിഡ്; കൊച്ചിയിൽ 15കാരന് കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടു