തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം എല്‍ഡിഎഫിലേക്ക് പോകുമെന്ന വാര്‍ത്ത തള്ളി അനൂപ് ജേക്കബ്. യുഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം സ്കറിയാ തോമസ് ജേക്കബ് ഗ്രൂപ്പിനെ കുറിച്ച് ആവലാതിപ്പെടേണ്ട കാര്യമില്ലെന്നും പറഞ്ഞു.
സ്കറിയാ തോമസിന്റെ പാര്‍ട്ടിയുമായി കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം ലയിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് അനൂപ് ജേക്കബ് എംഎല്‍എ തന്നെ വാർത്തകൾ തള്ളി രംഗത്തെത്തിയത്.
പിറവം, പെരുമ്പാവൂര്‍ സീറ്റുകള്‍ക്ക് പുറമേ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ കൂടി ഒരു സീറ്റ് വാഗ്ദാനം ചെയ്ത് അനൂപ് ജേക്കബിനെ മുന്നണിയിലേക്ക് കൊണ്ടുവരാൻ ആയിരുന്നു സ്കറിയാ തോമസിന്റെ നീക്കം. എന്നാൽ യുഡിഎഫ് വിട്ട് എല്‍ഡിഎഫിലേക്ക് പോകാന്‍ ആലോചിക്കുന്നില്ലെന്ന് അനൂപ് ജേക്കബ് വ്യക്തമാക്കി.
Read Also: സിംഗുവിൽ കർഷകർക്ക് എതിരെ പ്രതിഷേധവുമായി നാട്ടുകാർ; സംഘർഷാവസ്ഥ തുടരുന്നു