അസ്കര്‍ അമീര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈയലിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് തന്റെ ഫേസ്ബുക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. അജ്മൽ അമീര്‍, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി വൈറ്റ്ഹൗസ് മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ നന്ദു, ഇര്‍ഷാദ്, നന്ദന് ഉണ്ണി, അനീഷ് ഗോപാല്‍, മെറിന് ഫിലിപ്പ്, പാര്‍വതി നമ്പ്യാര്‍, പുതുമുഖം മാളവിക തുടങ്ങിയവരും വേഷമിടുന്നു.
Read also: ‘കുഞ്ഞു കുഞ്ഞാലി’ എത്തുന്ന ഗാനവുമായി ‘മരക്കാർ’; ആദ്യഗാനം പുറത്തിറങ്ങി