പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ ഒരുക്കിയാണ് പദയാത്ര നടത്തുന്നത്.
നിലവിൽ യുഡിഎഫിന്റെ ഭാഗമായ മാണി സി കാപ്പന്റെ പാലായിലെ പരിപാടിയിൽ വൻ ജനാവലിയാണ് അണിനിരന്നത്. പാലായിൽ വികസനം മുടക്കാൻ ശ്രമിച്ചെന്ന് കാപ്പൻ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാൽ ആരോപണങ്ങൾക്ക് ജോസ് കെ മാണി മറുപടി നൽകിയിരുന്നില്ല. കാപ്പനെ നിസാരക്കാരനായി കണ്ട് അവഗണിച്ചാൽ അപകടമാകും എന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ വിലയിരുത്തൽ.
ഈ മാസം 27 വരെയാണ് പദയാത്ര തീരുമാനിച്ചിരിക്കുന്നത്. ജോസിന്റെ ജാഥ പ്രഖ്യാപിക്കും മുൻപേ മാണി സി കാപ്പൻ വികസന മുന്നേറ്റ ജാഥ തീരുമാനിച്ചിരുന്നു. അടുത്ത മാസം ആദ്യ വാരത്തിലാണ് കാപ്പന്റെ വികസന മുന്നേറ്റ ജാഥ.
Read also: ദിഷാ രവിയുടെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും