കിഫ്ബി ഉദ്യോഗസ്‌ഥയുടെ പരാതി; ഇഡിക്കെതിരെ പോലീസ് കേസെടുക്കും

By Staff Reporter, Malabar News
enforcement-directorate

തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിനെതിരെ കേസെടുക്കാനൊരുങ്ങി പോലീസ്. കിഫ്ബിയിലെ വനിതാ ഉദ്യോഗസ്‌ഥയുടെ പരാതിയിലാണ് നടപടി. ചീഫ് സെക്രട്ടറി പരാതി ഇന്ന് ഡിജിപിക്ക് കൈമാറും. വനിതാ ഉദ്യോഗസ്‌ഥയോട് ഇഡി ഉദ്യോഗസ്‌ഥര്‍ മോശമായി പെരുമാറിയെന്നാണ് പരാതിയിലെ ആരോപണം. അതേസമയം കിഫിബി സിഇഒ ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

ഇഡി കിഫ്ബി ഉദ്യോഗസ്‌ഥയെ ഭീഷണിപ്പെടുത്തിയെന്ന പരാതി കഴിഞ്ഞ ദിവസമാണ് ചീഫ് സെക്രട്ടറിക്ക് ലഭിച്ചത്. ധനകാര്യ വകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായ കിഫ്ബി ഉദ്യോഗസ്‌ഥയാണ് പരാതി നല്‍കിയത്. ചോദ്യം ചെയ്യലിനിടെ മാനസികമായി പീഡിപ്പിച്ചുവെന്നും ഉന്നത ഉദ്യോഗസ്‌ഥര്‍ക്ക് എതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദം ചെലുത്തി എന്നുമായിരുന്നു പരാതി.

കിഫ്ബിക്കെതിരെ ഇഡി കേസെടുക്കുന്നതിന് മൂന്ന് ദിവസം മുൻപ് തന്നെ പരാതിക്കാരിയായ ഉദ്യോഗസ്‌ഥയെ ചോദ്യം ചെയ്‌തിരുന്നു. എന്നാൽ കിഫ്ബിക്കെതിരായ നടപടി രാഷ്‌ട്രീയ പ്രേരിതമാണെന്നും, നടപടികളിൽ നിന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പിൻമാറണമെന്നും ആയിരുന്നു കിഫ്ബിയുടെ ആവശ്യം. കൂടാതെ കേസിൽ കിഫ്ബി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്‌ടർ വിക്രംജിത് സിംഗ് ഇന്നലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുൻപിൽ ഹാജരായിരുന്നില്ല.

അതേസമയം കിഫിബി സിഇഒ കെഎം ഏബ്രഹാം ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല.

Read Also: സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE