ഭക്ഷ്യവിഷബാധ; ഉത്തര്‍പ്രദേശില്‍ 32 പേർ ചികിൽസയിൽ

By Syndicated , Malabar News
food poisoning in up
Ajwa Travels

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രാര്‍ഥനാ യോഗത്തില്‍ വച്ച് പ്രസാദം കഴിച്ച 32 പേര്‍ക്ക് ഭക്ഷ്യവിഷബാധ. കനൗജിലെ ജുഖായ ഗ്രാമത്തിൽ സംഘടിപ്പിച്ച ‘ഭഗവത് കഥ’ അവസാനിക്കുന്നതിന്റെ ഭാഗമായാണ് പ്രസാദ വിതരണം നടത്തിയത്. ഗ്രാമവാസികളില്‍ ഭൂരിഭാഗം പേരും യോഗത്തിന് പങ്കെടുത്തിരുന്നു. പ്രസാദമായി ലഭിച്ച ഖീർ പൂരി കഴിച്ച ഉടനെ പലര്‍ക്കും വയറുവേദനും ഛര്‍ദ്ദിയും തുടങ്ങി. ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെട്ടവരെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി.

32 പേരാണ് ചികിൽസ തേടിയത്. ഇതിൽ സ്‍ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. ഗ്രാമത്തിലേക്ക് ഒരു സംഘം ഡോക്‌ടര്‍മാരെ അയച്ചതായും സ്‌ഥിതിഗതികള്‍ വിലയിരുത്തുമെന്നും ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു. ഭക്ഷ്യ വിഷബാധയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്നും പ്രസാദത്തിന്റെ സാമ്പിളുകള്‍ ശേഖരിച്ചതായും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി.

Read also: പണം തട്ടിയ കേസ്; സണ്ണി ലിയോണിന്റെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE