കൊച്ചി: തന്റെ രാഷ്ട്രീയം സിനിമയാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച്, താൻ ചെയ്യാത്ത കാര്യമായതിനാൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ദി പ്രീസ്റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍, സംവിധായകന് ജോഫിന്‍ ടി ചാക്കോ, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്ണന് എന്നിവരും പങ്കെടുത്തു.
മമ്മൂട്ടിയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്റ്റ്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്തത്. ആന്റോ ജോസഫും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.
Read also: ‘വര്‍ത്തമാനം’ 12ന് തന്നെ; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി