ചെയ്യാത്ത കാര്യത്തിൽ അഭിപ്രായമില്ല; മെഗാസ്‌റ്റാർ മമ്മൂട്ടി

By Syndicated , Malabar News
Mammootty_Malabar News
Ajwa Travels

കൊച്ചി: തന്റെ രാഷ്‌ട്രീയം സിനിമയാണെന്ന് മെഗാസ്‌റ്റാർ മമ്മൂട്ടി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച്, താൻ ചെയ്യാത്ത കാര്യമായതിനാൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ദി പ്രീസ്‌റ്റ് സിനിമയുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലാണ് മമ്മൂട്ടിയുടെ പ്രതികരണം. മമ്മൂട്ടിക്കൊപ്പം മഞ്‌ജു വാര്യര്‍, സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, നിര്‍മാതാക്കളായ ആന്റോ ജോസഫ്, ബി ഉണ്ണികൃഷ്‌ണന്‍ എന്നിവരും പങ്കെടുത്തു.

മമ്മൂട്ടിയും മഞ്‌ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന സിനിമ കൂടിയാണ് പ്രീസ്‌റ്റ്. നിഖില വിമൽ, സാനിയ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, ബേബി മോണിക്ക, ജഗദീഷ്, മധുപാൽ എന്നിവരാണ് മറ്റുവേഷങ്ങളിൽ എത്തുന്നത്. നവാഗതനായ ജോഫിൻ ടി ചാക്കോയാണ് ചിത്രം സംവിധാനം ചെയ്‌തത്‌. ആന്റോ ജോസഫും ബി ഉണ്ണികൃഷ്‌ണനും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

Read also: ‘വര്‍ത്തമാനം’ 12ന് തന്നെ; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE