പാസ്‌‌വേർഡ്‌ പങ്കുവെക്കൽ തടയാനൊരുങ്ങി നെറ്റ്ഫ്ളിക്‌സ്

By Staff Reporter, Malabar News
netflix-technology-news

പാസ്‌വേർഡ് പങ്കുവച്ച് ഷോകൾ ആസ്വദിക്കുന്നത് തടയാനൊരുങ്ങി ഒടിടി പ്ളാറ്റ്‌ഫോമായ നെറ്റ്ഫ്ളിക്‌സ്. ഇത് തടയാനായി പുതിയ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താനാണ് കമ്പനി ആലോചിക്കുന്നത്. പാസ്‌വേർഡ് പങ്കുവച്ച് ഉപയോഗിക്കുന്ന ചിലർക്ക് ഇത്തരത്തിൽ സന്ദേശങ്ങൾ വന്നുതുടങ്ങിയിട്ടുണ്ട്.

ഇത് പരീക്ഷണ ഘട്ടത്തിലാണെന്നും അതുകൊണ്ട് തന്നെ ചില അക്കൗണ്ടുകളിൽ മാത്രമേ ഇത്തരം സന്ദേശങ്ങൾ കാണിച്ചു തുടങ്ങിയിട്ടുള്ളൂ എന്നും നെറ്റ്ഫ്ളിക്‌സ് അറിയിച്ചു. ‘ഈ അക്കൗണ്ട് ഉടമയോടൊപ്പമല്ല നിങ്ങൾ കഴിയുന്നതെങ്കിൽ, തുടർന്ന് കാണുന്നതിന് നിങ്ങൾ സ്വന്തം അക്കൗണ്ട് എടുക്കണം’ എന്നാണ് പ്രത്യക്ഷപ്പെടുന്ന സന്ദേശം.

ഈ സന്ദേശം പ്രത്യക്ഷപ്പെടുമ്പോൾ അത് ഒഴിവാക്കി വീണ്ടും നെറ്റ്ഫ്ളിക്‌സ് കാണാൻ ഉപഭോക്‌താക്കൾക്ക് കഴിയും. അടുത്ത തവണ നെറ്റ്ഫ്ളിക്‌സ് തുറക്കുമ്പോൾ വീണ്ടും ഈ സന്ദേശം പ്രത്യക്ഷപ്പെടും. ഏറെ താമസിയാതെ സ്ട്രീമിങ് തുടരാൻ അവർ പുതിയ അക്കൗണ്ട് എടുക്കേണ്ടതായി വരും.

ഈ നിയന്ത്രണം നിലവിൽ വന്നാൽ എസ്എംഎസ് വഴിയോ ഇ-മെയിൽ വഴിയോ നൽകുന്ന പ്രത്യേക കോഡ് ഉപയോഗിച്ച് മാത്രമേ അക്കൗണ്ട് തുറക്കാൻ സാധിക്കൂ. നെറ്റ്ഫ്ളിക്‌സ് നിബന്ധന അനുസരിച്ച് അക്കൗണ്ട് ഉടമയുടെ വീടിനു പുറത്ത് താമസിക്കുന്ന ആൾക്ക് അക്കൗണ്ട് പാസ്‌വേർഡ് പങ്കുവെക്കാൻ പാടില്ല.

Read Also: ‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍’; നൂറാം പടത്തില്‍ ടൈറ്റില്‍ റോളില്‍ സൈജു കുറുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE