ഷറഫുദ്ദീൻ ‘ഓട്ടം’ തുടങ്ങി; ഒപ്പം നൈല ഉഷയും

By Staff Reporter, Malabar News
priyan-ottathilanu
Ajwa Travels

ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ആന്റണി സോണി അണിയിച്ചൊരുക്കുന്ന ചിത്രം ‘പ്രിയൻ ഓട്ടത്തിലാണ്‘ ചിത്രീകരണം ആരംഭിച്ചു. ചിത്രത്തിന്റെ സ്വിച്ച്‌ ഓണ്‍ കർമം എറണാകുളത്ത് വെച്ച് നടന്നു.

അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവർ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമാണം സന്തോഷ് ത്രിവിക്രമനാണ്. ഷറഫുദ്ദീന്‍, നൈല ഉഷ എന്നിവരെ കൂടാതെ അപര്‍ണ ദാസ്, അനാര്‍ക്കലി മരക്കാര്‍, ബിജു സോപാനം, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ കൂടുതൽ വിശേഷങ്ങൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല.

കെയര്‍ ഓഫ് സൈറ ഭാനു എന്ന ചിത്രത്തിനു ശേഷം ആന്റണി സോണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പിഎം ഉണ്ണികൃഷ്‌ണന്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതമൊരുക്കുന്നത് ലിജിന്‍ ബാംബിനോയാണ്. എഡിറ്റിങ് ജോയല്‍ കവി.

മറ്റ് അണിയറ പ്രവർത്തകർ: സൗണ്ട് ഡിസൈന്‍- ഗോകുല്‍ കെആര്‍, കലാസംവിധാനം- രാജേഷ് വേലായുധന്‍, കോസ്‌റ്റ്യൂം- സമീറ സനീഷ്, മേക്കപ്പ്- റോണെക്‌സ് സേവിയര്‍.

Read Also: മലയാളത്തിൽ വീണ്ടുമൊരു ഒടിയൻ കഥ; ‘കരുവ്’ ചിത്രീകരണം പൂർത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE