ചെന്നൈ: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്ന് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. സ്വാമി വിവേകാനന്ദൻ, രാജ റാം മോഹൻ റോയ്, ഈശ്വർ ചന്ദ്ര വിദ്യാസാഗർ, രബീന്ദ്രനാഥ് ടാഗോർ, സുഭാഷ് ചന്ദ്ര ബോസ്, സത്യജിത് റായ് അടക്കമുള്ളവരുടെ മണ്ണിൽ വർഗീയത വിജയിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് പി ചിദംബരം ട്വീറ്റ് ചെയ്തു.
ബംഗാളിൽ സാമൂഹിക ധ്രുവീകരണം ഉണ്ടെന്നും പിന്നിൽ ബിജെപി ആണെന്നും ചിദംബരം നേരത്തേ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിവേകാനന്ദന്റെ നാട്ടിൽ വർഗീയത വിജയിക്കില്ലെന്ന് ചിദംബരം ആത്മവിശ്വാസം പ്രകടിപ്പിച്ചത്.
Read also: ഇത് ഇന്ത്യ-പാക് യുദ്ധമല്ല; ലോക്ക്ഡൗണ്‍ വിഷയത്തിൽ സഞ്ജയ് റാവത്ത്