തിരുവനന്തപുരം: ഓസ്‌കാർ നോമിനേഷൻ നേടിയ ‘എ ഹീറോ’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം നാളെ രാജ്യാന്തര ചലച്ചിത്ര മേളയിൽ നടക്കും. കടക്കെണിയിൽ അകപ്പെട്ട ഇറാനിലെ ഒരു സാധാരണക്കാരന്റെ ജീവിതമാണ് എ ഹീറോ എന്ന അസ്ഗാർ ഫർഹാദി ചിത്രത്തിൽ പറയുന്നത്. നാളെ വൈകുന്നേരം 6.30ന് നിശാഗന്ധിയിലാണ് എ ഹീറോ പ്രദർശിപ്പിക്കുക.
കടബാധ്യത കാരണം ജയില്‍വാസം അനുഭവിക്കേണ്ടി വരുന്ന ഒരു ചെറുപ്പക്കാരന്‍ രണ്ട് ദിവസത്തെ പരോളില്‍ നാട്ടിലെത്തുമ്പോൾ നടക്കുന്ന സംഭവങ്ങളിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഓസ്‌കാർ നോമിനേഷൻ ലഭിച്ച ഈ ചിത്രത്തിന് കാന്‍ ഫിലിം ഫെസ്‌റ്റിവല്‍, ഏഷ്യന്‍ പസിഫിക് സ്‌ക്രീന്‍, ക്രിട്ടിക്‌സ് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്‌ലോറിഡ തുടങ്ങിയ മേളകളില്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
Read also: ഗായകനായി വീണ്ടും വിജയ്; ബീസ്‌റ്റിലെ പുതിയ ഗാനം പുറത്തുവിട്ടു