ഒടിടി പ്ളാറ്റ്ഫോമുകളിലെ ഉള്ളടക്കം പരിശോധിക്കാൻ സ്‌ക്രീനിംഗ് സമിതി ആവശ്യം; സുപ്രീംകോടതി

By Team Member, Malabar News
ott platforms
Representational image
Ajwa Travels

ന്യൂഡെൽഹി : ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കം പരിശോധിക്കാൻ ഒരു സ്‌ക്രീനിംഗ് സമിതി ആവശ്യമാണെന്ന് വ്യക്‌തമാക്കി സുപ്രീംകോടതി. നെറ്റ്ഫ്ളിക്‌സ്, ആമസോൺ പ്രൈം അടക്കമുള്ള ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയുടെ ഉള്ളടക്കത്തെ കുറിച്ചാണ് ജസ്‌റ്റിസ്‌ അശോക് ഭൂഷൺ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വാക്കാൽ പരാമർശം നടത്തിയത്.

ഒടിടി പ്ളാറ്റ്ഫോമുകളിൽ റിലീസ് ചെയ്യുന്നവയിൽ ലൈംഗികപരമായ ഉള്ളടക്കം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പ്രസ്‌താവന നടത്തിയത്. അതിനാൽ തന്നെ ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് മുൻപ് സ്‌ക്രീനിംഗ് സമിതി പരിശോധനക്ക് വിധേയമാക്കണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്. ആമസോൺ പ്രൈമിൽ പ്രദർശിപ്പിക്കുന്ന താണ്ഡവ് എന്ന വെബ് സീരീസുമായി ബന്ധപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യം പരാമർശിച്ചത്. സ്‌ക്രീനിംഗ് സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് വാക്കാൽ പരാമർശം നടത്തിയതിന് പിന്നാലെ കേന്ദ്രസർക്കാരിന്റെ അഭിപ്രായം തേടുന്നതിനായി സുപ്രീംകോടതി നോട്ടീസും നൽകി.

ഒപ്പം തന്നെ ഒടിടി പ്ളാറ്റ്‍ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കാനായി കേന്ദ്ര ഐടി മന്ത്രാലയം കഴിഞ്ഞയാഴ്‌ചപുറത്തിറക്കിയ പുതിയ ഐടി റൂൾസ് 2021 വ്യാപകമായി പ്രചരിപ്പിക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. എന്നാൽ ഇത്തരത്തിലുള്ള എഫ്ഐആറുകൾ പ്രോൽസാഹിപ്പിക്കരുതെന്ന് ആമസോൺ പ്രൈമിന്റെ വീഡിയോ ഹെഡിന് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി വ്യക്‌തമാക്കി. പബ്ളിസിറ്റി ആവശ്യമുള്ളവരാണ് ഇത്തരത്തിൽ വ്യാപകമായി എഫ്ഐആറുകൾ ഫയൽ ചെയ്‌തിരിക്കുന്നതെന്നും, അത് പരാതികൾ പരിശോധിച്ചാൽ മനസിലാകുമെന്നും അദ്ദേഹം കോടതിയിൽ വ്യക്‌തമാക്കി.

Read also : ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ; കെ സുരേന്ദ്രൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE