ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി മെട്രോമാൻ ഇ ശ്രീധരൻ; കെ സുരേന്ദ്രൻ

By Team Member, Malabar News
e sreedharan
ഇ ശ്രീധരൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരൻ ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയാകും. ബിജെപിയുടെ വിജയയാത്രക്കിടെ തിരുവല്ലയിൽ വച്ച് കെ സുരേന്ദ്രനാണ് ഇക്കാര്യം വ്യക്‌തമാക്കിയത്‌. സ്‌ഥാനാർഥി നിർണയം പൂർത്തിയാകുന്നതിന് മുമ്പേ മുഖ്യമന്ത്രി സ്‌ഥാനാർഥിയെ പ്രഖ്യാപിക്കുകയാണ് ബിജെപി. ഇ ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്‌ഥാനാര്‍ഥിയാക്കിയത് കേരളത്തിന്റെ വികസനമുരടിപ്പിന് അറുതി വരുത്താനാണെന്ന് ബിജെപി സംസ്‌ഥാന പ്രസിഡണ്ട് കെ സുരേന്ദ്രൻ പ്രസ്‌താവിച്ചു.

കൊച്ചി മെട്രോയും, പാലാരിവട്ടം പാലവുമെല്ലാം ഇ ശ്രീധരന്റെ നേട്ടമാണെന്നും, അദ്ദേഹം മുഖ്യമന്ത്രിയായാൽ കേരളത്തിന്റെ മുഖച്ഛായ തന്നെ മാറുമെന്നും കെ സുരേന്ദ്രൻ വ്യക്‌തമാക്കി. അതേസമയം തന്നെ തിരഞ്ഞെടുപ്പിൽ പൊന്നാനി മണ്ഡലത്തിൽ നിന്നും മൽസരിക്കാനാണ് താൽപര്യമെന്ന് ഇ ശ്രീധരൻ മാദ്ധ്യമങ്ങളോട് വ്യക്‌തമാക്കിയിരുന്നു. എന്നാൽ ബിജെപി ഇ ശ്രീധരനെ തിരുവനന്തപുരം സെൻട്രൽ അടക്കമുള്ള എ പ്ളസ് മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്.

Read also : വിൽക്കുകയും വാങ്ങുകയും ചെയ്യുന്നവർ ജയിക്കേണ്ടവരല്ല; എംവി ജയരാജൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE