ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ 141.90 അടി ജലമാണ് അണക്കെട്ടിലുള്ളത്. കൂടാതെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉയർത്തിയിരുന്നു 6 ഷട്ടറുകളിൽ രണ്ടെണ്ണം അടക്കുകയും ചെയ്‌തു.
കനത്ത മഴയെ തുടർന്ന് മുല്ലപ്പെരിയാർ അണക്കെട്ടിൽ ഇന്നലെ ജലനിരപ്പ് 142 അടി പിന്നിട്ടിരുന്നു. തുടർന്ന് കൃത്യമായ മുന്നറിയിപ്പ് നൽകാതെ ഇന്നലെ പുലർച്ചയോടെ തമിഴ്‌നാട് ഡാമിന്റെ ഷട്ടറുകൾ തുറന്നിരുന്നു. തുടർന്ന് പെരിയാറിൽ നാലടിയിലേറെ ജലനിരപ്പ് ഉയരുകയും ചെയ്‌തു. കൂടാതെ പെരിയാർ തീരത്ത് വെള്ളം കയറുകയും, മഞ്ചുമല ആറ്റോരം ഭാഗത്തെ നിരവധി വീടുകൾ വെള്ളത്തിലാകുകയും ചെയ്‌തു.
അതേസമയം മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യം നേരിടാൻ കേരളം സജ്‌ജമാണെന്ന് മന്ത്രി പറഞ്ഞു. എഡിഎമ്മും ആർഡിഒയും സ്‌ഥലത്തുണ്ട്. പീരുമേട് ഡിവൈഎസ്‌പിയുട നേതൃത്വത്തിലുള്ള പോലീസ് സംഘം, അഗ്‌നിരക്ഷാ സേന, ദേശീയ ദുരന്ത പ്രതികരണ സേന എന്നിവരും സജ്‌ജരാണ്.
Read also: ദേശീയ പൗരത്വപട്ടിക; തീരുമാനം ആയിട്ടില്ലെന്ന് കേന്ദ്രം