ന്യൂഡെല്‍ഹി: ദേശീയ പൗരത്വ പട്ടിക (എന്‍ആര്‍സി) തയ്യാറാക്കുന്ന വിഷയത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് കേന്ദ്രം. ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ലോക്‌സഭയില്‍ ഇക്കാര്യം വ്യക്‌തമാക്കിയത്. ദേശീയ പൗരത്വ ഭേദഗതി നിയമം 2020 ജനുവരിയില്‍ തന്നെ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. അതിനാൽ ഇക്കാര്യം ബാധകമായി വരുന്നവർക്ക് നിയമവ്യവസ്‌ഥകള്‍ ഉത്തരവായി വരുന്നമുറക്ക് പൗരത്വത്തിനായി അപേക്ഷിക്കാൻ സാധിക്കും. എന്നാല്‍, ദേശീയ പൗരത്വപട്ടിക നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നും ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ നിത്യാനന്ദ റായ് വിശദീകരിച്ചു.
Read also: നിയമസഭാ പരിസരത്ത് മദ്യക്കുപ്പികൾ; അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി