ഡെല്‍ഹി: കൂട്ട ബലാല്‍സംഗത്തിന് ഇരയായി ഹത്രസില്‍ കൊല്ലപ്പെട്ട ദലിത് പെണ്‍കുട്ടിയുടെ കുടുംബത്തെ ഡെല്‍ഹിയിലേക്ക് കൊണ്ട് പോകാന്‍ താന്‍ തയ്യാറെന്ന് എംപിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ സഞ്‌ജയ് സിംഗ്. ട്വിറ്ററിലൂടെയാണ് എംപി ഇക്കാര്യം അറിയിച്ചത്. കൂടാതെ പെണ്‍കുട്ടിയുടെ കുടുംബത്തിന് ആദ്യത്യനാഥ് സര്‍ക്കാരിനെ ഭയന്ന് ജീവിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു.
തന്റെ ചേതോവികാരം പെണ്‍കുട്ടിയുടെ കുടുംബവുമായി പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു. ‘ഹാത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ എന്റെയൊപ്പം വീട്ടിലേക്ക് കൂട്ടികൊണ്ട് പോകുവാന്‍ ഞാന്‍ തയ്യറാണ്. അവര്‍ ആദ്യത്യനാഥ് സര്‍ക്കാരിനെ ഭയന്ന് ജീവിക്കേണ്ട കാര്യമില്ല’. സഞ്‌ജയ് സിംഗ് തന്റെ ട്വീറ്റില്‍ വ്യക്‌തമാക്കി.
मैं हाथरस की गुड़िया के परिवार को दिल्ली स्थित अपने आवास पर साथ रखने को तैयार हूँ उन्हें आदित्यनाथ राज के ख़ौफ़ में रहने की ज़रूरत नही मैंने गुड़िया के चाचा से फ़ोन पर बात करके अनुरोध किया है। https://t.co/K2oqv9cSgz
— Sanjay Singh AAP (@SanjayAzadSln) October 17, 2020
Must Read: എന്താണ് യഥാർഥത്തിൽ ഹത്രസിൽ സംഭവിച്ചത്
നിരവധി പേരാണ് സഞ്‌ജയ് സിംഗിന്റെ ട്വീറ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്. ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാളും സഞ്‌ജയ് സിംഗിന്റെ പ്രതികരണത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ 14 നാണ് ഹത്രസില്‍ പത്തൊന്‍പത് വയസുള്ള ദലിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. എന്നാല്‍ ഉത്തര്‍പ്രദേശ് പൊലീസ് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല എന്ന വാദമാണ് ഉന്നയിച്ചത്. കൂടാതെ പോസ്‌റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തെ പോലുമറിയിക്കാതെ പൊലീസ് പെണ്‍കുട്ടിയുടെ ശരീരം പെട്രോളൊഴിച്ച് കത്തിക്കുകയും ആയിരുന്നു.
പെണ്‍കുട്ടിയുടെ നീതിക്കായി രാജ്യവ്യാപക പ്രതിഷേധങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.
Read Also: ബേട്ടി ബച്ചാവോയിൽ തുടങ്ങി അപരാധി ബച്ചാവോയിൽ എത്തി; രാഹുൽ ഗാന്ധി