അബ്‌ദുറഹ്‌മാൻ പെരുമണ്ണക്ക് ‘സാരംഗി റിയാദ്’ ആദരം

By Central Desk, Malabar News
Abdurrahman Perumanna was honored by 'Sarangi Kala Samskarika Vedi'
അബ്‌ദുറഹ്‌മാൻ പെരുമണ്ണയെ 'റിയാദ് സാരംഗി കലാ സാംസ്‌കാരിക വേദി' ആദരിക്കുന്നു
Ajwa Travels

കോഴിക്കോട്: റിയാദിലെ മലയാളി പ്രവാസി സമൂഹത്തിനിടയിൽ സാമൂഹ്യ, രാഷ്‌ട്രീയ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മികവുറ്റ നേതൃത്വം നൽകിയിരുന്ന മഞ്ചപാറക്കൽ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണയെ ആദരിച്ചു. മുപ്പത് വർഷത്തോളമാണ് ഇദ്ദേഹത്തിന്റെ പ്രവാസ ജീവിതകാലം. കുറ്റിക്കാട്ടൂർ പുവാട്ട് പറമ്പിലെ ഇദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് ‘റിയാദ് സാരംഗി കലാ സാംസ്‌കാരിക വേദി’ ആദരിച്ചത്.

മുൻ പ്രവാസി നേതാവും മലപ്പുറം ജില്ലാ കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായ ടികെ അഷറഫ് പൊന്നാനിയാണ് പൊന്നാട അണിയിച്ചത്. ഒഐസിസി റിയാദ് സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡണ്ട് സലീം കളക്കര, റിയാദ് എൻആർകെ ഫോറം ചെയർമാൻ അഷറഫ് വടക്കേവിള, റിയാദ് സാരംഗി ട്രഷറർ ഷംശു കളക്കര, പികെറഫീക്ക് ദമാം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

‘സൗദി അറേബ്യയുടെ തലസ്‌ഥാന നഗരിയായ റിയാദിൽ ആയിരത്തി തൊള്ളായരത്തി തൊണ്ണൂറ്റി നാലിൽ ആദ്യമായി കോൺഗ്രസ് സംഘടനയായ ആർഐസിസി രൂപീകരിച്ചപ്പോൾ അബ്‌ദുറഹ്‌മാൻ ഹാജി പ്രഥമ പ്രസിഡണ്ടായി. അഞ്ച് വർഷക്കാലം തൽസ്‌ഥാനത്ത് തുടർന്ന്. പിന്നീട് സംഘടനയുടെ രക്ഷാധികാരിയായും അബ്‌ദുറഹ്‌മാൻ പെരുമണ്ണ ദീർഘകാലം പ്രവർത്തിച്ചു. ഇക്കാലയളവുകളിൽ ഇദ്ദേഹം നിരവധി പ്രവാസി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം നൽകി.’ – പത്രകുറിപ്പിൽ ‘റിയാദ് സാരംഗി കലാ സാംസ്‌കാരിക വേദി’ പറഞ്ഞു.

സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർമാരുമായും എംബസിയിലെ ഉന്നത ഉദ്യോഗസ്‌ഥരുമായും നിരന്തരം ബന്ധപ്പെട്ട് പ്രവാസി സംഘടനകൾ സജീവമല്ലാതിരുന്ന കാലഘട്ടത്തിൽ പ്രവാസി ഇന്ത്യക്കാർ നേരിട്ട നിരവധി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുവാൻ അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണ നേതത്വം നൽകിയിട്ടുണ്ട്.; സാംസ്‌കാരിക വേദി വിശദീകരിച്ചു.

Abdurrahman Perumanna was honored by 'Sarangi Kala Samskarika Vedi'
കുറ്റിക്കാട്ടൂർ യത്തീംഖാന

വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് ചാപ്റ്റർ വൈസ് പ്രസിഡണ്ട്, എംഎസ്‌എസ് റിയാദ് കമ്മിറ്റി വൈസ് പ്രസിഡണ്ട്, റിയാദിലെ ഇന്ത്യൻ സമുഹത്തിന്റെ കൂട്ടായ്‌മയായ ബ്രദേഴ്‌സ്‌ ഇന്ത്യ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി, കുറ്റിക്കാട്ടൂർ യത്തീംഖാനയുടെ റിയാദ് കമ്മിറ്റി പ്രസിഡണ്ട് എന്നീ സ്‌ഥാനങ്ങളിലും അബ്‌ദുറഹ്‌മാൻ ഹാജി പെരുമണ്ണ പ്രവർത്തിച്ചിട്ടുണ്ട്.

Most Read: കോണ്‍ഗ്രസ് ഗ്രൂപ്പ് യോഗം റിപ്പോർട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്ക് മർദ്ദനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE