അഭയ കേസ്; ഫാദർ കോട്ടൂരിന്റെയും സെഫിയുടെയും പൗരോഹിത്യം നീക്കൽ ഉടനുണ്ടാകില്ല

By Trainee Reporter, Malabar News
Malabar-News_Abhaya-Case
Ajwa Travels

ആലപ്പുഴ: സിസ്‌റ്റർ അഭയ കൊലക്കേസിൽ കോടതി ശിക്ഷ വിധിച്ച ഫാദർ തോമസ് കോട്ടൂരിന്റെയും സിസ്‌റ്റർ സെഫിയുടെയും പൗരോഹിത്യം നീക്കൽ നടപടികൾ ഉടനുണ്ടാകില്ലെന്ന് സൂചന. ഇവർക്ക് അപ്പീൽസാധ്യത ഉള്ളതുകൊണ്ടാണ് ഇത്. ഇവരുടെ പേരിലുള്ള ആരോപണങ്ങൾ അവിശ്വസനീയമാണെന്നാണ് നേരത്തെ കോട്ടയം അതിരൂപത പ്രതികരിച്ചിരുന്നത്. കോടതി വിധിക്ക് എതിരെ അപ്പീൽ നൽകാനും നിരപരാധിത്വം തെളിയിക്കാനും പ്രതികൾക്ക് അവകാശമുണ്ടെന്നും അതിരൂപത പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു. ഇവരുടെ വൈദികപട്ടം നീക്കം ചെയ്യുന്ന നടപടികളിലേക്ക് ഇപ്പോൾ കടക്കില്ലെന്ന സൂചനകളാണ് ഇത് നൽകുന്നത്. ഉയർന്ന കോടതികൾ പ്രതികളെ വെറുതെ വിടാനുള്ള സാധ്യതകൾ കണക്കിലെടുത്താണിത്.

മൂന്ന് തരത്തിലാണ് പൗരോഹിത്യം നീക്കലുള്ളത്. തെറ്റായ വിവരങ്ങൾ നൽകി വൈദികരാകുന്നവരെയും ആരുടെയെങ്കിലും സമ്മർദ്ദം മൂലം ഈ രംഗത്ത് വരുന്നവരെയും ഒഴിവാക്കുന്നതാണ് ഒന്നാമത്തെ രീതി. രണ്ടാമത്തെ രീതി വൈദികവൃത്തിയിൽ നിന്ന് സ്വയം ഒഴിവാകുന്നതാണ്. വൈവാഹികജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇങ്ങനെ ചെയ്യാം.

ശിക്ഷാനടപടി മൂലം പൗരോഹിത്യം നീക്കം ചെയ്യുന്നതാണ് മൂന്നാമത്തെ രീതി. അതാത് രൂപതകളുടെ മെത്രാൻമാർക്ക് ഇതിനുള്ള നടപടി സ്വീകരിക്കാം. അന്വേഷണ കമ്മീഷനെവെച്ച് സാക്ഷികളെ വിസ്‌തരിച്ചാണ് നടപടികൾ പൂർത്തിയാക്കുക. പുറത്താക്കപ്പെട്ടാൽ ഇവർക്ക് വത്തിക്കാനിൽ അപ്പീൽ നൽകാം. ഇത് തള്ളിയാൽ പൗരോഹിത്യം എന്നന്നേക്കുമായി നഷ്‌ടപ്പെടും. മാനന്തവാടി രൂപതയിലെ ഫാദർ റോബിൻ വടക്കുംചേരിയെ വൈദികപട്ടത്തിൽ നിന്നും നീക്കിയതാണ് ഇത്തരത്തിൽ അടുത്ത കാലത്തുണ്ടായ സംഭവം.

വൈദികർ കുറ്റകൃത്യത്തിൽ ഏർപ്പെട്ടാൽ രൂപതകൾ സസ്‌പെൻഡ് ചെയ്യാറുണ്ട്. ഇതോടെ കുർബാന ചൊല്ലാനുള്ള അവകാശം നഷ്‌ടമാകും. ഏത് അധികാരിക്ക് കീഴിലാണോ, അവരാണ് കന്യാസ്‌ത്രീകളുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നത്. ഇവിടെയും അന്തിമ അധിക്കാരി വത്തിക്കാനാണ്.

Read also: 29ആം ദിവസത്തിലേക്ക് കടന്ന് കര്‍ഷക പ്രക്ഷോഭം; രണ്ടുകോടി ആളുകള്‍ ഒപ്പിട്ട നിവേദനം രാഷ്‌ട്രപതിക്ക് സമര്‍പ്പിക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE