തൃശൂര്‍: മന്ത്രി എസി മൊയ്തീനുമായി ബന്ധപ്പെട്ട വോട്ട് വിവാദത്തില്‍ കഴമ്പില്ലെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്. പോളിംഗ് ആരംഭിക്കേണ്ട ഏഴ് മണിക്ക് മുമ്പേ വോട്ട് ചെയ്ത് മന്ത്രി ചട്ടലംഘനം നടത്തിയെന്ന തരത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. എന്നാല്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്നും ആരോപണത്തില്‍ പിഴവില്ലെന്നുമാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
തൃശൂരിലെ തെക്കുംകര പനങ്ങാട്ടുകരയിലെ പോളിംഗ് ബൂത്തില്‍ മന്ത്രി 6.55ന് വോട്ട് ചെയ്തെന്നാണ് വിവാദം ഉയര്‍ന്നിരുന്നത്. എന്നാല്‍ പ്രിസൈഡിംഗ് ഓഫീസറുടെ വാച്ചില്‍ ഏഴ് മണി ആയപ്പോഴാണ് വോട്ടിംഗ് തുടങ്ങിയതെന്നും ചട്ടവിരുദ്ധമായി ബൂത്തില്‍ ഒന്നും നടന്നിട്ടില്ലെന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. റിപ്പോര്‍ട്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറി.
അനില്‍ അക്കര എംഎല്‍എയാണ് വിവാദത്തിന് തിരിതെളിച്ചത്. എസി മൊയ്തീന് ചട്ടവിരുദ്ധമായി വോട്ട് ചെയ്തുവെന്ന ആരോപണവുമായാണ് അനില്‍ അക്കര എംഎല്‍എ രംഗത്തെത്തിയത്. പിന്നാലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റ് ഇത് സംബന്ധിച്ച് പ്രിസൈഡിങ് ഓഫീസര്‍ക്ക് പരാതി നല്‍കുക ആയിരുന്നു.
National News: കോണ്‍ഗ്രസ് ദുര്‍ബലമാണ്, യുപിഎയെ ശക്തിപ്പെടുത്താന്‍ പ്രതിപക്ഷം ഒത്തുചേരണം; സഞ്ജയ് റാവത്ത്