റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി; ആകെ രണ്ട് കോഴ്‌സുകൾ

By News Desk, Malabar News
Ajwa Travels

കണ്ണൂർ: കൃഷി വകുപ്പിന് കീഴിലുള്ള ബയോ റിസോഴ്‌സ് ആന്റ് അഗ്രികള്‍ച്ചറര്‍ റിസര്‍ച്ച് സെന്റര്‍ അക്കാദമി കോംപ്‌ളക്‌സിന്റെയും ഹോസ്‌റ്റല്‍ കെട്ടിടത്തിന്റെയും ഉൽഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിച്ചു. ഓൺലൈനായാണ് ചടങ്ങുകൾ നടന്നത്. പാട്യം, മൊകേരി പഞ്ചായത്തുകളുടെ അതിര്‍ത്തി പ്രദേശമായ നവോദയകുന്നില്‍ ആറ് ഏക്കറോളം സ്‌ഥലത്ത് നിർമിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ചെലവ് ആറരക്കോടി രൂപയാണ്.

സെന്റര്‍ വിപുലീകരിക്കുന്നതിനായി എട്ട് കോടി രൂപയും സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ആഗ്രോ പ്രോസസിംഗ് ആന്‍ഡ് വാല്യൂ എഡിഷന്‍, ആനിമല്‍ ന്യൂട്രീഷ്യന്‍ ആന്‍ഡ് ഫീഡ് പ്‌ളാന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്.

രണ്ടു കോഴ്‌സുകളിലുമായി 60 കുട്ടികള്‍ക്ക് അവസരം ലഭിക്കും. ഇതോടനുബന്ധിച്ച് പൊതുമേഖലാ സ്‌ഥാപനമായ കാംകോയുടെ ( Kerala Agro Machinery Corporation Limited) വലിയവെളിച്ചം യൂണിറ്റില്‍ ഇക്കോ ലെപ്പേര്‍ഡ് ടില്ലറിന്റെ നിര്‍മാണോൽഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. കൃഷിക്ക് അനുയോജ്യമായ ഇക്കോ ലെപ്പേര്‍ഡ് ടില്ലര്‍ നിർമാണ രംഗത്തേക്കാണ് കാംകോ (ഇതോടെ ചുവട് വെച്ചിരിക്കുന്നത്. കര്‍ഷകര്‍ക്ക് ഉല്‍പാദനക്ഷമത കൂട്ടാന്‍ പുതിയ ടില്ലര്‍ ഉപകരിക്കും. ഒരു വര്‍ഷം 500 ടില്ലര്‍ ഉല്‍പാദിപ്പിക്കാനാണ് കാംകോ ലക്ഷ്യമിടുന്നത്.

Also Read: കോവിഡ് വ്യാപനം; എല്ലാ ജില്ലകളിലും പഠനം നടത്താൻ സർക്കാർ; രോഗികളുടെ എണ്ണം കുറയുന്നു; മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE