മലപ്പുറം: വളാഞ്ചേരി കോട്ടപ്പുറത്ത് ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. സ്‌കൂട്ടർ യാത്രികനായ വലിയകുന്ന് സ്വദേശി പാണ്ടിയാലതൊടി ശിവൻ ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പെട്രോൾ പമ്പിൽ നിന്ന് റോഡിലേക്ക് ഇറങ്ങിയ സ്‌കൂട്ടറിൽ ബൈക്ക് ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാർ ശിവനെ ആശുപത്രിയിലെത്തിച്ചെങ്കിലും സംഭവസ്‌ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി ഡോക്‌ടർമാർ പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ ശിവന്റെ ഹെൽമെറ്റ് തെറിച്ചുപോയിരുന്നു.
Also Read: ചപ്പക്കാട് യുവാക്കളുടെ തിരോധാനം; കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന്