അധോലോക ഗുണ്ടയുടെ കൂട്ടാളി; നപ്പട്ട റഫീഖിനെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു

By Trainee Reporter, Malabar News
Nappatta Rafeeq
Nappatta Rafeeq
Ajwa Travels

കാസർഗോഡ്: അധോലോക ഗുണ്ട സിയയുടെ കൂട്ടാളിയായ നപ്പട്ട റഫീഖിനെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഉപ്പള അട്ടഗോളി കയ്യാർ സ്വദേശിയാണ് മുഹമ്മദ് റഫീഖ് (32) എന്ന നപ്പട്ട റഫീഖ്. കാസർഗോഡ് പോലീസിന്റെ പ്രത്യേക അപേക്ഷ പ്രകാരമാണ് ഇന്റർപോൾ ഇയാൾക്കെതിരെ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്.

നിലവിൽ ഇയാൾ ഗൾഫിലാണെന്ന് പോലീസ് പറഞ്ഞു. റെഡ് കോർണർ നോട്ടീസ് പ്രകാരം ഏത് രാജ്യത്തെ പോലീസിനും എവിടെവെച്ചും പ്രതിയെ അറസ്‌റ്റ് ചെയ്യാം. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, മോഷണം, പിടിച്ചുപറി അടക്കം കേരളത്തിലും കർണാടകയിലും നിരവധി കേസുകളിൽ പ്രതിയാണ് നപ്പട്ട റഫീഖ്. അധോലോക ഗുണ്ടാ നേതാവ് സിയ മുംബൈ വിമാനത്താവളത്തിൽ വെച്ച് പിടിയിലായിരുന്നു. ഇയാളുടെ കൂട്ടാളിയാണ് റഫീഖ്.

അതേസമയം, ഗുരുതര കുറ്റകൃത്യങ്ങൾ നടത്തി വിദേശത്തേക്ക് രക്ഷപെട്ട വിവിധ കേസുകളിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെയും റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങൾ പുരോഗമിച്ചു വരുന്നതായി കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായർ പറഞ്ഞു.

Most Read: ശക്‌തമായ മഴ തുടരും; സംസ്‌ഥാനത്ത് 29 വരെ മഴ മുന്നറിയിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE