റിയാദ്: സ്വന്തം സ്‌പോൺസറുടെ കീഴിലല്ലാതെ ജോലി ചെയ്യുന്ന പ്രവാസികൾക്കെതിരെ നടപടിയുമായി സൗദി. അര ലക്ഷം റിയാൽ(ഏകദേശം 10 ലക്ഷം രൂപ) പിഴയും, 6 മാസം തടവും, നാട് കടത്തലുമാണ് ശിക്ഷയായി നൽകുന്നത്.
പ്രവാസികളുടെ റെസിഡന്റ് പെർമിറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്‌പോൺസറുടെ കീഴിൽ തന്നെയായിരിക്കണം ജോലി ചെയ്യേണ്ടത്. അല്ലാത്തപക്ഷം കർശന നിയമനടപടി സ്വീകരിക്കുമെന്ന് സൗദി പാസ്‌പോർട്ട് ഡയറക്‌ടറേറ്റ് അറിയിച്ചു. ഇതോടെ നിയമാനുസൃത തൊഴിലുടമക്ക് കീഴിലല്ലാതെ മറ്റൊരാളുടെ കീഴിലോ, സ്വയം തൊഴിൽ സംരംഭത്തിലോ ജോലിയിലേർപ്പെടുന്ന വിദേശികൾക്ക് നിയമനടപടി നേരിടേണ്ടി വരും.
കൂടാതെ ഇഖാമ, തൊഴിൽ നിയമ ലംഘകരെയും നുഴഞ്ഞു കയറ്റക്കാരെയും കുറിച്ച് റിയാദ്, മക്ക പ്രവിശ്യകളിൽ 911 എന്ന നമ്പറിലും, മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും ബന്ധപ്പെട്ട് അറിയിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
Read also: മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ