മഴ ശക്‌തം; കാസർഗോഡ് ഉരുൾപൊട്ടൽ

By Desk Reporter, Malabar News
Landslide in Kasaragod
Representational Image
Ajwa Travels

കാസർഗോഡ്: കനത്ത മഴയെത്തുടർന്ന് കാസർഗോഡ് മരുതോം മലയിൽ ഉരുൾപൊട്ടൽ. ആളപായമില്ല. ഇന്നലെ വൈകുന്നേരത്തോടെ ആണ് സംഭവം. മരുതോം മലയോര ഹൈവേക്ക് സമീപം വനത്തിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്. റോഡിന് ഇരുവശവുമുള്ള സ്ളാബുകൾ തകർ‌ന്നു വീഴുകയും മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെടുകയും ചെയ്‌തു. എന്നാൽ വീടുകൾക്കോ മറ്റോ നാശനഷ്‌ടം ഉണ്ടായിട്ടില്ല. കാരശ്ശേരി ഊരാളിക്കുന്നുമലയിലും തോട്ടക്കാട് മലയിലും മലവെള്ളപ്പാച്ചിലുണ്ടായി.

സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരാനുള്ള സാധ്യതയുണ്ടെന്ന് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം വ്യക്‌തമാക്കി. ഇടിമിന്നലോട് കൂടിയ ശക്‌തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. നിലവിൽ 5ആം തീയതി വരെ സംസ്‌ഥാനത്ത് മഴ തുടരുമെന്നാണ് അധികൃതർ വ്യക്‌തമാക്കുന്നത്‌.

ഇടിമിന്നൽ ഉണ്ടാകാൻ സാധ്യതയുള്ള സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്‌ഥാന ദുരന്തനിവാരണ അതോറിറ്റി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Most Read:  ലീഗിന്റെ പോഷക സംഘടനകളിൽ ഇനി 20 ശതമാനം വനിതാ പ്രാതിനിധ്യം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE