നൻമയുടെ പക്ഷം ഉയർത്തിപിടിക്കാൻ പ്രവർത്തകർ നിതാന്ത ജാഗ്രത പുലർത്തണം

By Desk Reporter, Malabar News
KP JAMAL Karulai
കെപി ജമാൽ കരുളായി പാഠശാല ഉൽഘാടനം നിർവഹിക്കുന്നു

കരുളായി: ആത്‌മാർഥമായ പ്രവർത്തനവും കൃത്യമായ ആസൂത്രണത്തോടെയും നൻമയുടെ പക്ഷത്തേക്ക് സമൂഹത്തെ വഴിനടത്താൻ പ്രവർത്തകർ ജാഗ്രത പാലിക്കണമെന്ന് അബൂബക്കർ സഅദി.

വാരിക്കൽ എസ്‌വൈഎസ്‌ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ടിപി ഹൗസിൽ ചേർന്ന പാഠശാലയിൽ വിഷയമവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു ഇദ്ദേഹം. എസ്‌വൈഎസ്‌ സംസ്‌ഥാന പ്രവർത്തക സമിതിയംഗം കെപി ജമാൽ കരുളായി പാഠശാല ഉൽഘാടനം ചെയ്‌തു.

സോൺ ഫിനാൻസ് സെക്രട്ടറി ടിപി ജമാലുദ്ധീൻ, സാമൂഹികകാര്യ സെക്രട്ടറി സികെ നാസർ മുസ്‌ലിയാർ, സർക്കിൾ ജനറൽ സെക്രട്ടറി എൻകെ ശിഹാബുദ്ധീൻ സിദ്ധീഖി, മുസ്‌ലിം ജമാഅത്ത് യൂനിറ്റ് സെക്രട്ടറി ഉസ്‌മാൻ മുസ്‌ലിയാർ എന്നിവർ പാഠശാലയിൽ പ്രസംഗിച്ചു.

എസ്‌വൈഎസ്‌ അംഗത്വ കാർഡ് വിതരണവും പാഠശാലയിൽ നടന്നു. മുഴുവൻ കുടുംബങ്ങളിലും പക്ഷി പറവകളുടെ ദാഹമകറ്റാനായി തണ്ണീർ കുടങ്ങൾ സ്‌ഥാപിക്കാൻ തീരുമാനമായി. ഇതിനാവശ്യമായ ബോധവൽകരണം ആരംഭിച്ചിട്ടുണ്ട്. യൂണിറ്റ് പ്രസിഡണ്ട് കെപി ജൂനൈസ് സഖാഫി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടിപി. ശംസുദ്ധീൻ സഖാഫി സ്വാഗതവും ഇ നാസർ നന്ദിയും പറഞ്ഞു.

പൂർണ്ണ വായനയ്ക്ക്

Most Read: ‘ഭാരത്​ മാതാ കീ ജയ്​’ വിളിച്ചാൽ രാജ്യ സ്‌നേഹമാവില്ല; ശിവസേന

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE