നടന്‍ ബാലയുടെ പിതാവ് ഡോ ജയകുമാര്‍ അന്തരിച്ചു

By Syndicated , Malabar News
Dr. jayakumar_Malabar news
Ajwa Travels

ചെന്നൈ: ചെന്നൈ അരുണാചലം സ്‌റ്റുഡിയോ ഉടമയും നിര്‍മാതാവും സംവിധായകനുമായ ഡോ ജയകുമാര്‍ അന്തരിച്ചു. വാര്‍ധക്യ സഹജമായ രോഗങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിൽസയിലായിരുന്നു. നാളെയാണ് സംസ്‌കാരം.

അരുണചലം സ്‌റ്റുഡിയോ ഉടമ ആയിരുന്ന എ കെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ. നടന്‍ ബാലയും തമിഴിലെ പ്രശസ്‌ത സംവിധായകന്‍ ശിവയും മക്കളാണ്. ചെന്നൈ വിരുഗമ്പാക്കത്താണ് ജയകുമാര്‍ താമസിച്ചിരുന്നത്. പിതാവിന്റെ മരണവാര്‍ത്ത ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

‘ഞാന്‍ നടനാവാനുള്ള ഒരു കാരണം അച്ഛനാണ്. കാരണം എന്നിലെ കല തിരിച്ചറിഞ്ഞത് അച്ഛനാണ്. കുറച്ച് മിനിറ്റുകള്‍ക്ക് മുന്‍പ് അദ്ദേഹം വിട പറഞ്ഞു. അച്ഛന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിച്ചവര്‍ക്കും പ്രാര്‍ഥിച്ചവര്‍ക്കും നന്ദി അറിയിക്കുന്നു’, അച്ഛന്റെ ചിത്രത്തിനൊപ്പം ബാല ഫേസ്ബുക്കില്‍ കുറിച്ചു.

Read also: നൂറ് രൂപക്ക് സമരനായിക; ഷഹീന്‍ബാഗ് ദാദിയെ അധിക്ഷേപിച്ച് കങ്കണ റണൗട്ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE