ഇടുക്കി: നടൻ ബാബുരാജിനെതിരായ യുവതിയുടെ പീഡന പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. അടിമാലി പോലീസാണ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. പരാതിക്കാരിയെ സ്‌ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും. ബാബുരാജിന്റെ ആലുവയിലെ വീട്ടിൽ വെച്ചും റിസോർട്ടിൽ വെച്ചും പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി.
സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് വിളിച്ചുവരുത്തി ബാബുരാജ് പീഡിപ്പിച്ചുവെന്ന് ജൂനിയർ ആർട്ടിസ്‌റ്റാണ് പരാതി നൽകിയത്. തുടർന്ന് ബലാൽസംഗ കുറ്റം ചുമത്തി അടിമാലി പോലീസ് കേസെടുത്തു. സംസ്‌ഥാന പോലീസ് മേധാവിക്ക് യുവതി ഇ-മെയിൽ വഴി നൽകിയ പരാതി അടിമാലി പോലീസിന് കൈമാറുകയായിരുന്നു. പരാതിക്കാരി ബാബുരാജിന്റെ റിസോർട്ടിലെ മുൻ ജീവനക്കാരിയായിരുന്നു.
അതിനിടെ, ബാബുരാജിന്റെ ഉയർന്ന ലൈംഗിക പീഡനം ആരോപണം മറച്ചുവെച്ചെന്ന് ചൂണ്ടിക്കാട്ടി മലപ്പുരം എസ്‌പി ശശിധരനെതിരെ നടപടി ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതിയെത്തി. പരാതിക്കാരിയുടെ വെളിപ്പെടുത്തലിൽ വിവരം നേരത്തെ അറിഞ്ഞിട്ടും ശശിധരൻ കുറ്റം മറച്ചുവെച്ചെന്നാണ് കൊച്ചിയിലെ അഭിഭാഷകനായ അഡ്വ. ബൈജു നോയലിന്റെ പരാതി.
Most Read| കിളിമഞ്ചാരോ കീഴടക്കി അഞ്ച് വയസുകാരൻ; ഇന്ത്യക്ക് അഭിമാന റെക്കോർഡ്