ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ല; ഹേമന്ദ്​ സോറൻ

By Syndicated , Malabar News
hemant soren
ഹേമന്ത് സോറൻ
Ajwa Travels

റാഞ്ചി: ആദിവാസികൾക്ക് ഹിന്ദുവാകാൻ സാധിക്കില്ലെന്ന് ജാർഖണ്ഡ്​ മുഖ്യമന്ത്രി ഹേമന്ദ്​ സോറൻ. കഴിഞ്ഞ ദിവസം നടന്ന ഹാർവഡ്​ യൂനിവേഴ്​സിറ്റി വാർഷിക ഇന്ത്യൻ സമ്മേളനത്തിലായിരുന്നു പരാമർശം. പരിപാടിയിൽ പ്രഭാഷകനായി എത്തിയ സോറൻ ചോദ്യോത്തര വേളയിൽ ആദിവാസികളും ഗോത്രവർഗക്കാരും ഹിന്ദുക്കളാണോ എന്ന ചോദ്യത്തിന്​ നൽകിയ മറുപടിയാണ്​ വിവാദമായാത്​.

‘ആ സമുദായം എല്ലാ കാലത്തും പ്രകൃതിയെ ആരാധിക്കുന്നവരാണ്​. അതുകൊണ്ടാണ്​ അവർ തദ്ദേശീയ വിഭാഗമായി പരിഗണിക്കപ്പെടുന്നത്​. 32 ഗോ​ത്ര വർഗ വിഭാഗങ്ങളുണ്ട്​ നമ്മുടെ സംസ്‌ഥാനത്ത്​. പക്ഷേ, ജാർഖണ്ഡിൽ നമ്മുടെ ഭാഷയും സംസ്​കാരവും ​പ്രോൽസാഹിപ്പിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല’, സോറൻ പറഞ്ഞു.

അടുത്ത ജനസംഖ്യാ കണക്കെടുപ്പിൽ ഇവർക്കായി പ്രത്യേക കോളം നൽകാൻ കേന്ദ്രത്തോട്​ നിർദേശിച്ചിട്ടുണ്ട്. അതുവഴി അവർക്ക്​ സ്വന്തം പാരമ്പര്യവും സംസ്‌കാരവും നിലനിർത്താനാകും. ആദിവാസികളെ ഹിന്ദുവിനൊപ്പം ചേർക്കാൻ രാഷ്‌ട്രീയ നീക്കം നടക്കുന്നതായും അത്​ സ്വന്തം മതമെന്ന അവരുടെ സങ്കൽപത്തിന്​ എതിരാണെന്നും സോറൻ പറയുന്നു.

Read also: കോൺഗ്രസ് എംഎൽഎയുടെ സ്‌ഥാപനത്തിൽ റെയ്‌ഡ്‌; 450 കോടി പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE