ന്യൂഡെൽഹി: ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ട പരസ്യങ്ങൾ നിയന്ത്രിക്കാൻ ഇതുവരെ നടപടികൾ സ്വീകരിച്ചിട്ടില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമല സീതരാമൻ പാർലമെന്റിൽ. എത്ര നികുതി ക്രിപ്റ്റോ ഇടപാടുകാരിൽ നിന്ന് സ്വീകരിച്ചുവെന്നതിന് കൃത്യമായ കണക്കുകളില്ല. ക്രിപ്റ്റോ ഇടപാടുകൾ ജാഗ്രത വേണ്ട മേഖലയാണെന്ന് സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ തവണ അവതരിപ്പിക്കാനിരുന്ന ബില്ലിൽ മാറ്റം വരുത്തിയാണ് ഈ സമ്മേളനത്തിൽ അവതരിപ്പിക്കുന്നതെന്നും ധനമന്ത്രി സഭയിൽ അറിയിച്ചു. ക്യാബിനറ്റ് അനുമതി നൽകിയാൽ ഉടൻ ബിൽ അവതരിപ്പിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
അതേസമയം, കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരളത്തോട് റിപ്പോർട് തേടിയിട്ടില്ലെന്ന് കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ പറഞ്ഞു. പാർലമെന്റിൽ കൊടിക്കുന്നിൽ സുരേഷ് എംപിക്ക് നൽകിയ മറുപടിയിലാണ് അമിത് ഷാ ഇക്കാര്യം വ്യക്‌തമാക്കിയത്. തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട ഏജൻസികൾ നടപടികൾ സ്വീകരിക്കും.
സഹകരണ ബാങ്കുകളെ നിയന്ത്രിക്കാൻ രാജ്യത്ത് ഏകീകൃത നയം നടപ്പാക്കാൻ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന് റിസർവ് ബാങ്കിന്റെ ചട്ടങ്ങൾ എല്ലാ ബാങ്കുകൾക്കും ബാധകമാണെന്നായിരുന്നു സഹകരണ മന്ത്രാലയത്തിന്റെ മറുപടി.
Read Also: തിയേറ്ററുകളിൽ മുഴുവൻ സീറ്റിലും പ്രവേശനമില്ല, നാടകങ്ങൾ പ്രോട്ടോകോൾ പാലിച്ച് നടത്താം