കോവിഡ് നെഗറ്റീവ് ആയവര്‍ നിര്‍ബന്ധമായും പാലിക്കപ്പെടേണ്ട കാര്യങ്ങള്‍

By News Desk, Malabar News
Covid-19_2020-Oct-06
Representational Image
Ajwa Travels

നമ്മുടെ നാട്ടില്‍ കോവിഡ് രോഗം പടര്‍ന്ന് പിടിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍, രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഭൂരിഭാഗം ജനങ്ങളും ബോധവാൻമാരാണ്. മാസ്‌ക്ക് ധരിക്കാനും, ശാരീരിക അകലം പാലിക്കാനും, സാനിറ്റൈസര്‍ ഉപയോഗിക്കാനും എല്ലാവരും ശീലിച്ചു കഴിഞ്ഞു. എന്നാല്‍, കോവിഡ് ബാധിച്ച് നെഗറ്റീവ് ആയി കഴിഞ്ഞാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ശരിയായ അറിവുകള്‍ ഭൂരിഭാഗം ജനങ്ങളിലേക്ക് ഇന്നും എത്തിയിട്ടില്ല.

കോവിഡ് പുതിയ ഒരു തരം പകര്‍ച്ച വ്യാധിയാണ്. അതിനാല്‍ തന്നെ പല തരം സംശയങ്ങള്‍ക്കുമുള്ള ശരിയായ ഉത്തരം ഇപ്പോഴും ഉറപ്പിച്ചു പറയാന്‍ സാധിക്കാത്ത അവസ്‌ഥയിലാണ്. കോവിഡ് ഭേദമായ ശേഷവും അനുബന്ധമായ ചില ശാരീരിക ബുദ്ധിമുട്ടുകള്‍ കുറച്ചു കാലത്തേങ്കിലും നില്‍ക്കുന്നതായി പലര്‍ക്കും ഇപ്പോള്‍ അനുഭവപ്പെടുന്നുണ്ട്. അങ്ങനെയാണെങ്കില്‍ തീര്‍ച്ചയായും കോവിഡ് ഭേദമായവര്‍ സൂക്ഷിക്കേണ്ടതും പാലിക്കപ്പെടേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  • കോവിഡ് പരിശോധന ഫലം നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയേണ്ടതാണ്. കൂടാതെ ഈ സമയത്ത് പരിപൂര്‍ണമായ വിശ്രമം ആവശ്യമാണ്.
  • രോഗം ഭേദമായ വ്യക്‌തികള്‍ കൃത്യമായ ഇടവേളകളിലെ സോപ്പുപയോഗിച്ചുള്ള കൈകഴുകല്‍, മാസ്‌ക് ധരിക്കല്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ നിര്‍ബന്ധമായും പിന്തുടരേണ്ടതാണ്.
  • കഠിനമായ കായികാധ്വാനങ്ങളില്‍ ഏര്‍പ്പെടാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ലഘുവായ പ്രവര്‍ത്തികള്‍ ചെയ്യുകയും ആവാം.

Entertainment News: രാജ്യാന്തര ശ്രദ്ധ നേടി ‘പഗ് ല്യാ’; പോസ്‌റ്റർ പങ്കുവെച്ച് സംവിധായകന്‍ ഡോ.ബിജു

  • സമീകൃതാഹാര രീതി പിന്തുടരാം.
  • പുകവലി മദ്യപാനം പോലുള്ളവ ഒഴിവാക്കേണ്ടതാണ്.
  • ജീവിത ശൈലീ രോഗങ്ങള്‍ക്ക് ചികില്‍സ തേടുന്നവര്‍ സ്‌ഥിരമായി കഴിക്കുന്ന മരുന്നുകള്‍ കഴിക്കുകയും ശരിയായ ചികില്‍സയിലൂടെ രോഗ നിയന്ത്രണം ഉറപ്പു വരുത്തേണ്ടതുമാണ്.

ചിലരില്‍ മാനസിക സമ്മര്‍ദ്ദം, ശ്വാസ തടസം, അകാരണമായ ക്ഷീണം, കിതപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ പ്രശ്‌നങ്ങള്‍ കുറെ കാലത്തെക്കെങ്കിലും നില്‍ക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കോവിഡ് ഭേദമായവര്‍ ശാരീരിക ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ നിര്‍ബന്ധമായും ഡോക്‌ടറുടെ സേവനം തേടേണ്ടതാണ്. മാനസിക പ്രശ്‌നങ്ങള്‍ കൂടിയാല്‍ അതിനായി ജില്ലതല മാനസികാരോഗ്യ പദ്ധതിയുമായി ബന്ധപ്പെട്ട ക്‌ളിനിക്കുകളെ ആശ്രയിക്കാവുന്നതാണ്. ഇ- സഞ്ജീവനി ടെലിമെഡിസിന്‍ വഴിയും ഡോക്‌ടറുടെ സേവനം തേടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE