ഡെൽഹി: കേരളത്തിലെ കോൺഗ്രസിൽ അച്ചടക്ക നടപടി മുന്നറിയിപ്പുമായി ഹൈക്കമാൻഡ്. ഡിസിസി പുന:സംഘടനയുമായി ബന്ധപ്പെട്ട് പരസ്യ പ്രതികരണം നടത്തുന്നവരുടെ വിവരങ്ങൾ കൈമാറണമെന്ന് ഹൈക്കമാൻഡ് കെപിസിസിക്ക് നിർദ്ദേശം നൽകി.
പാർട്ടി നേതൃത്വത്തിനെതിരെ പരസ്യ നിലപാടെടുത്ത കെപി അനിൽ കുമാറിന്റേയും ശിവദാസൻ നായരുടേയും പ്രസ്‌താവനകളുടെ വിശദാംശങ്ങൾ തേടിയിട്ടുണ്ട്. വിശദ റിപ്പോർട് നൽകാൻ താരിഖ് അൻവറിന് നിർദ്ദേശം നൽകി.
നേതൃത്വത്തിനെതിരെയുള്ള നിലപാട് തുടർന്നാൽ മുതിർന്ന നേതാക്കൾക്ക് തിരിച്ചടി ഉണ്ടാകുമെന്നാണ് ഹൈക്കമാൻഡിന്റെ മുന്നറിയിപ്പ്. രമേശ് ചെന്നിത്തലക്ക് നൽകാൻ ഉദ്ദേശിക്കുന്ന ദേശീയ തലത്തിലെ പദവിയിൽ പുനരാലോചന ഉണ്ടാകുമെന്നാണ് ചെന്നിത്തലക്കുള്ള മുന്നറിയിപ്പ്. എതിർപ്പ് തുടരുന്ന പക്ഷം ഉമ്മൻചാണ്ടിയുടെ പദവിയിലും പുനരാലോചന നടക്കുമെന്ന സൂചനയും നൽകിയിട്ടുണ്ട്
ഡിസിസി അധ്യക്ഷൻമാരുടെ പട്ടികയെ എതിർത്ത് സംസ്‌ഥാനത്ത് കോൺഗ്രസ് നേതാക്കൾ പരസ്യ പ്രസ്‌താവനകൾ നടത്തിയിരുന്നു. പെട്ടിതൂക്കികൾക്കാണ് സ്‌ഥാനം നൽകിയതെന്ന ആരോപണവും ഉയർന്നു. കൂടിയാലോചനകൾ നടത്താതെയാണ് പട്ടികയെന്ന് മുതിർന്ന നേതാക്കൾ തന്നെ പരസ്യമായി പറയുകയും ചെയ്‌തു. ഇതോടെയാണ് അച്ചടക്ക നടപടികൾ സ്വീകരിക്കാൻ എഐസിസി തീരുമാനിച്ചത്.
National News: പാരാലിമ്പിക്‌സ്: ഇന്ത്യയ്‌ക്ക് രണ്ടുമെഡല്‍ കൂടി; ജാവലിനില്‍ വെള്ളിയും വെങ്കലവും