AIISH പിജി എന്‍ട്രന്‍സ് എക്‌സാം; മഅ്ദിന്‍ വിദ്യാര്‍ഥിക്ക് ദേശീയ തലത്തില്‍ രണ്ടാംറാങ്ക്

By Malabar Bureau, Malabar News
NA Muhammed Swalih _ Ma'din Academy
എന്‍എ മുഹമ്മദ് സ്വാലിഹ്
Ajwa Travels

മലപ്പുറം: ഓള്‍ ഇന്ത്യാ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സ്‌പീച്ച് ആന്‍ഡ് ഹിയറിംഗ് (AIISH) പിജി എന്‍ട്രന്‍സ് എക്‌സാമില്‍ ഓള്‍ ഇന്ത്യാ തലത്തില്‍ രണ്ടാം റാങ്ക് കരസ്‌ഥമാക്കി മഅ്ദിന്‍ ദഅ്‌വാ കോളജ് വിദ്യാര്‍ഥി എന്‍എ മുഹമ്മദ് സ്വാലിഹ്.

എംഎസ്എസി സ്‌പീച്ച് ആന്‍ഡ് ലാംഗ്വേജ് പാത്തോളജിയിലാണ് രണ്ടാം റാങ്കോടെ പിജിക്ക് അഡ്‌മിഷൻ ലഭിച്ചത്. നേപ്പാള്‍ സ്വദേശിനിയായ ദീപികയുമായി ഒരു മാര്‍ക്ക് വ്യത്യാസത്തിനാണ് സ്വാലിഹിന് ഒന്നാം റാങ്ക് നഷ്‌ടമായത്. സംസാരവും കേള്‍വിയുമായി ബന്ധപ്പെട്ട് വിവിധ പ്രശ്‌നങ്ങളൾ അനുഭവിക്കുന്നവരെ മാർഗ നിർദ്ദേശങ്ങളിലൂടെ ചികിൽസിക്കാൻ യുജി പഠന കാലയളവില്‍ സ്വാലിഹിന് സാധിച്ചിട്ടുണ്ട്.

മികച്ച നേട്ടം കൈവരിച്ച സ്വാലിഹിനെ മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അഭിനന്ദിച്ചു. പട്ടാമ്പി ഇരുമ്പകശ്ശേരി സ്വദേശിയായ അബൂബക്കര്‍ ബാഖവി-മൈമൂന ദമ്പതികളുടെ മുതിര്‍ന്ന മകനാണ് സ്വാലിഹ്. ഹാഫിള് ഫാറൂഖ്, ഹാഫിള് സാദിഖ്, ഹബീബ എന്നിവർ സഹോദരങ്ങളാണ്.

Most Read: മധ്യപ്രദേശിൽ ക്രൈസ്‌തവ ദേവാലയങ്ങള്‍ തകര്‍ക്കും; വിഎച്ച്പി ഭീഷണി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE