കവരത്തി: ചിലർ തന്നെ രാജ്യദ്രോഹിയായി ചിത്രീകരിക്കാനുള്ള ശ്രമങ്ങൾ നടത്തുവെന്ന് യുവ സംവിധായിക ഐഷ സുൽത്താന. തിങ്കളാഴ്‌ച മീഡിയ വൺ ചാനൽ ചർച്ചക്കിടെ ‘ബയോവെപ്പൺ’ എന്ന പ്രയോഗം നടത്തിയതിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുകയാണെന്ന് ഐഷ പറയുന്നു. ഫേസ്‌ബുക്കിലൂടെയായിരുന്നു ഐഷയുടെ പ്രതികരണം.
ബയോവെപ്പൺ എന്ന വാക്ക് പ്രയോഗിച്ചത് പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണ്. അതെല്ലാവർക്കും അറിയാം. പ്രഫുൽ പട്ടേലും അയാളുടെ നയങ്ങളും തികച്ചും ഒരു വെപ്പൺ പോലെ തോന്നിയത് കൊണ്ടാണ് ആ വാക്ക് പ്രയോഗിച്ചതെന്നും ഐഷ വ്യക്‌തമാക്കി.
അതിന് വ്യക്‌തമായ കാരണമുണ്ട്. ഒരു വർഷത്തോളമായി ലക്ഷദ്വീപിൽ ഒരു കോവിഡ് കേസ് പോലും റിപ്പോർട് ചെയ്‌തിരുന്നില്ല. 0 കോവിഡ് കേസുകളുള്ള ദ്വീപിൽ പ്രഫുൽ പട്ടേലും കൂട്ടാളികളും എത്തിയ ശേഷമാണ് രോഗം വ്യാപിച്ചത്. ഹോസ്‌പിറ്റൽ സൗകര്യങ്ങൾ ഇല്ലാ എന്നറിഞ്ഞിട്ടും ആ കാര്യം ഞങ്ങളുടെ മെഡിക്കൽ ഡയറക്‌ടർ പ്രഫുൽ പട്ടേലിനെ അറിയിച്ചപ്പോഴും അതൊന്നും ചെവി കൊള്ളാതെ മെഡിക്കൽ ഡയറക്‌ടറേ പോലും ഡീ പ്രമോട്ട് ചെയ്‌ത പട്ടേലിനെയാണ് താൻ ബയോവെപ്പൺ ആയി താരതമ്യം ചെയ്‌തത്. അല്ലാതെ രാജ്യത്തെയോ ഗവൺമെന്റിനെയോ അല്ലെന്നും ഐഷ വ്യക്‌തമാക്കി.
Also Read: ലോക്ക്ഡൗൺ കാലയളവിൽ ലക്ഷദ്വീപ് നിവാസികൾക്ക് ഭക്ഷ്യക്കിറ്റ് നൽകണം; ഹരജി സമർപ്പിച്ചു